ഇരട്ട ക്യാമറകളും കിടിലൻ ബാറ്ററിയുമായി അസൂസ് സെൻഫോൺ 4 മാക്സ്

ഇരട്ട ക്യാമറകളും കിടിലൻ ബാറ്ററിയുമായി അസൂസ് സെൻഫോൺ 4 മാക്സ്
HIGHLIGHTS

നൗഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഇരട്ട ക്യാമറ ഫോണിന് 5000 എം എ എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്

അസൂസിന്റെ പ്രീമിയം ഫോണുകളുടെ ശ്രേണിയിലേക്ക് മറ്റൊരു സെൻഫോൺ മോഡൽ കൂടി. ഇരട്ട ക്യാമറകളും കിടിലൻ ബാറ്ററിയുമായി റഷ്യയിലാണ് അസൂസ് സെൻഫോൺ 4 മാക്സ് എന്ന സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കായെത്തിയിരിക്കുന്നത്.കറുപ്പ്, ഗോൾഡ്, പിങ്ക് എന്നീ നിറങ്ങളിൽ വിപണിയിലെത്തിയ ഫോൺ യുവാക്കളെ ആകർഷിക്കുമെന്നു കരുതുന്നു.

യൂണിമെറ്റൽ ബോഡിയും ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുത്തി എത്തുന്ന ഫോണിന്  5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ളേയാണുള്ളത്. 2 .5 ഡി കർവ്ഡ് ഗ്ളാസ് സംരക്ഷണമേകുന്ന സ്ക്രീനിനു 1920 x 1080 പിക്സൽ റെസലൂഷൻ നൽകാനാകും.

സ്നാപ്ഡ്രാഗൺ 425 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 430 പ്രൊസസർ ഘടിപ്പിച്ചാകും അസൂസ് സെൻഫോൺ 4 മാക്സ് വിവിധ രാജ്യങ്ങളിലെത്തുക. ഇരട്ട സിം പിന്തുണയുള്ള ഈ ഫോണിൽ മൈക്രോ എസ്ഡി കാർഡിനായി പ്രത്യേകം സ്ലോട്ട് ലഭ്യമാക്കിയിട്ടുണ്ട്.ആൻഡ്രോയിഡ് 7.0 നൗഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഈ  ഇരട്ട ക്യാമറ ഫോണിന് 5000  എം എ എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. 2 /3/ 4 ജിബി വേരിയന്റുകളിൽ ഈ ഫോൺ വാങ്ങാനാകും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo