ഇനി വരാനിരിക്കുന്നത് ആര്യയുടെ തകർപ്പൻ ഏലിയൻ സിനിമയാണ്
ക്യാപ്റ്റൻ എന്ന ചിത്രംമാണ് ഇത്തരത്തിൽ ഏലിയൻ സയൻസ്ഫിക്ഷനിൽ എത്തുന്നത്
ഇന്ന് ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഹിറ്റ് ആയികൊണ്ടിരിക്കുകയാണ് നമ്മളുടെ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി .നേരത്തെ ഹിന്ദി ടിവി ചാനലുകളിൽ ഡബ്ബിങ്ങിൽ മാത്രം നമ്മളുടെ സൗത്ത് സിനിമകൾ കണ്ടുകൊണ്ടിരുന്ന ആളുകൾ ഇപ്പോൾ നമ്മളുടെ സിനിമകൾ തിയറ്ററിൽ വരെ പോയി കാണുവാൻ തുടങ്ങിയിരിക്കുന്നു .
അതിനു തുടക്ക കുറിച്ചത് ബാഹുബലി എന്ന സിനിമയാണ് .ബാഹുബലി 1 കൂടാതെ ബാഹുബലി 2 എന്നി സിനിമകൾ നോർത്ത് ഇന്ത്യൻ തിയറ്ററുകളിൽ ഒരു ചരിത്രം വിസ്മയം കുറിച്ച സിനിമകളാണ് .അതിനു ശേഷം വന്ന KGF എന്ന സിനിമകളും അത്തരത്തിൽ പാൻ ഇന്ത്യൻ റിലീസിങ്ങിന് എത്തിയിരുന്നു .400 കോടിയ്ക്ക് മുകളിൽ നോർത്ത് സൈഡുകളിൽ നിന്നും ഈ സിനിമ ബോക്സ് ഓഫീസിൽ നേട്ടം കൊയ്തിരുന്നു .
അതിനു ശേഷം ഇപ്പോൾ പുറത്തിറങ്ങിയ RRR എന്ന സിനിമയും അത്തരത്തിൽ വലിയ ഹിറ്റ് നൽകിയ സിനിമകളിൽ ഒന്നായിരുന്നു .അത്തരത്തിൽ നമ്മളുടെ സൗത്ത് ഫിലിം ഇൻഡസ്ട്രി മറ്റൊരു തലത്തിൽ എത്തിയിരുന്നു .ഇപ്പോൾ ഇതാ അത്തരത്തിൽ തമിഴിൽ നിന്നും ഒരു ഏലിയൻ ചിത്രം എത്തുന്നു .
ടിക്ക് ടിക്ക് ടിക്ക് ,ടെഡി എന്ന ചിത്രത്തിന്റെ സംവിധായകൻ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ എന്ന ചിത്രംമാണ് ഇത്തരത്തിൽ ഏലിയൻ സയൻസ്ഫിക്ഷനിൽ എത്തുന്നത് .തമിഴിലെ യുവനടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത് .ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് .ചിത്രം സെപ്റ്റംബർ 8 നു തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു .