നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രെഡിറ്റ് കാർഡുകൾ (Credit Card) വളരെ ഉപയോഗപ്രദമാണ്. മാത്രമല്ല, ഓൺലൈൻ ഷോപ്പിങ്ങിനും മറ്റ് ഡിജിറ്റൽ ഇടപാടുകൾക്കുമെല്ലാം ക്രെഡിറ്റ് കാർഡ് വളരെ ഗുണകരമാകുന്നു.
ബാങ്കിങ് ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ക്രെഡിറ്റ് കാർഡുകൾക്ക് സാധിക്കുമെന്നതിനാൽ തന്നെ നമ്മുടെ ജോലി എളുപ്പമാക്കാൻ ഇവ പ്രയോജനകരമാകും. പണം പിൻവലിക്കാനും, പണമടയ്ക്കാനും, ഏതെങ്കിലും സാഹചര്യത്തിൽ പണം ആവശ്യം വന്നാൽ ലോൺ എടുക്കാനും ക്രെഡിറ്റ് കാർഡിലൂടെ സാധിക്കും. ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും, അവയ്ക്ക് അനിവാര്യമായ രേഖകളും എന്തെല്ലാമെന്ന് പരിശോധിക്കാം.
ഉദാഹരണത്തിന് നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank Of India)യുടെ ക്രെഡിറ്റ് കാർഡിനായാണ് അപേക്ഷിക്കുന്നതെങ്കിൽ, എസ്ബിഐ(SBI)യിൽ അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. അക്കൗണ്ട് കുറഞ്ഞത് 6 മാസമായെങ്കിലും ഉപയോഗിക്കുന്നതായിരിക്കണം. കൂടാതെ, അക്കൗണ്ടിൽ കാര്യമായ ഇടപാട് നടത്തേണ്ടതും ആവശ്യമാണ്.
ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ജോലി പകുതിയായി കുറയ്ക്കുന്നു. നിങ്ങളും ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ വീട്ടിലിരുന്ന്, ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിന് ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് നോക്കാം.
രേഖകൾ മാത്രമല്ല, നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡിന് യോഗ്യനാണോ എന്നതും അറിഞ്ഞിരിക്കണം.