ആപ്പിളിന് മാത്രം അവകാശപ്പെട്ടത് ഈ ഫോൾഡബിൾ ഡിസ്പ്ലേ

ആപ്പിളിന് മാത്രം അവകാശപ്പെട്ടത് ഈ ഫോൾഡബിൾ ഡിസ്പ്ലേ
HIGHLIGHTS

പേറ്റന്റ് യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസാണ് അനുവദിച്ചത്

ഫ്ലെക്സിബിൾ സബ്‌സ്‌ട്രേറ്റിൽ വിള്ളലുകൾ ഉണ്ടാകുന്നത് തടയുകയാണ് ലക്ഷ്യം

ഫോൾഡബിൾ ഐപാഡ് 2025 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

ആപ്പിളി(Apple)ന്റെ ഏറ്റവും പുതിയ പേറ്റന്റായ(Patent) വിള്ളലുകളെ പ്രതിരോധിക്കാനുള്ള ഫോൾഡബിൾ ഡിസ്പ്ലേ (Foldable Display) അനുവദിച്ചു. പുതിയ പേറ്റന്റ് യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസാണ് അനുവദിച്ചത്. US-20230011092-A1 എന്ന പേറ്റന്റ് നമ്പറുള്ള USPTO ആപ്പിളിന് പേറ്റന്റ് നൽകി. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഡിസ്‌പ്ലേയ്ക്ക് ഫ്ലെക്സിബിൾ സബ്‌സ്‌ട്രേറ്റ്, നേർത്ത-ഫിലിം ട്രാൻസിസ്റ്റർ ലെയർ, ഒരു സംരക്ഷിത പാളി എന്നിവയുൾപ്പെടെ നിരവധി പാളികളുണ്ട്.

സംരക്ഷിത പാളിയുടെ ലക്ഷ്യം ഫ്ലെക്സിബിൾ സബ്‌സ്‌ട്രേറ്റിൽ വിള്ളലുകൾ ഉണ്ടാകുന്നത് തടയുക എന്നതാണ്. ഐഫോൺ നിർമ്മാതാവിന് സെൽഫ് ഹീലിംഗ് ഡിസ്‌പ്ലേയ്ക്കുള്ള പേറ്റന്റും ലഭിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ചെറിയ പോറലുകളിൽ നിന്ന് ഡിസ്‌പ്ലേയെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൾഡബിൾ ഡിവൈസുകളുടെ  പ്രശ്‌നമാണിത്. പല വിദഗ്ധരും ഫോൾഡബിൾ ഐഫോണിനു സാധ്യതയില്ലെന്ന് കരുതുന്നുണ്ടെങ്കിലും, സാധ്യമായ മടക്കാവുന്ന ഐപാഡിനെക്കുറിച്ച് ആലോചനയുണ്ടായിരുന്നു. കമ്പനിയുടെ നിരയിൽ ഐഫോണിനേക്കാൾ പ്രാധാന്യം കുറഞ്ഞ ഉൽപ്പന്നമാണ് ഐപാഡ് എന്നതിനാൽ  ഫോൾഡബിൾ ഐപാഡ് ടെക് ഭീമനെ സംബന്ധിച്ചിടത്തോളം അപകടസാധ്യത കുറവായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (USPTO) ഫ്ലിപ്പ് ഫോണിനു വേണ്ടിയാണ് ആപ്പിളിന് കഴിഞ്ഞ ആഴ്ച പേറ്റന്റ് അനുവദിച്ചത്.  iPhone, iPad മോഡലുകളിൽ  ഫോൾഡബിൾ ഡിസ്പ്ലേ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കരുതുന്നു. ഭാവിയിലെ iPhone, iPad, Mac എന്നീ ഡിവൈസുകളിൽ ഉപയോഗിച്ചേക്കാവുന്ന ഫോൾഡബിൾ സ്‌ക്രീനിനായി ഏറ്റവും പുതിയ പേറ്റന്റ് പരാമർശിക്കുന്നു. ഈ ക്രാക്ക് റെസിസ്റ്റന്റ് ഡിസ്‌പ്ലേയ്ക്കു ആന്റി റിഫ്ലെക്ഷൻ ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.

കർവേഡും ഫോൾഡബിളുമായ ഡിസ്‌പ്ലേകൾക്കായുള്ള ഒരു ലെയർ ഘടനയാണ് പേറ്റന്റ് ഉൾക്കൊള്ളുന്നതെന്നാണ് റിപ്പോർട്ട്. ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേ ഒരു കവർ ലെയർ ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ പാളി സുതാര്യമായ സപ്പോർട്ട് സബ്‌സ്‌ട്രേറ്റും ഹാർഡ്‌കോട്ട് ലെയറും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ഹാർഡ്‌കോട്ട് പാളിക്ക് ഉയർന്ന ടെൻസൈൽ ശക്തിയും കാഠിന്യവും ഉണ്ടെന്ന് പറയപ്പെടുന്നു, ഇത് സുതാര്യമായ സപ്പോർട്ട് ലെയറുമായി താരതമ്യപ്പെടുത്തുമ്പോൾ ഒടിവുണ്ടാകുന്നതിന് മുമ്പ് കൂടുതൽ ആയാസത്തെ നേരിടാൻ അനുവദിക്കുന്നു. ഡിസ്‌പ്ലേകളിലെ പൊട്ടലുകൾ സാധാരണയായി മൈക്രോ ക്രാക്കുകൾ വഴിയാണ് ആരംഭിക്കുന്നതെന്ന് ആപ്പിൾ പേറ്റന്റിൽ പറയുന്നുണ്ട്. ആപ്പിൾ ആദ്യം ഫോൾഡബിൾ ഐപാഡ് വിപണിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്‌. ഫോൾഡബിൾ ഐപാഡ് 2025 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo