കാറിടിച്ച് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്നയാളെ ആപ്പിൾ വാച്ച് രക്ഷിച്ചു

കാറിടിച്ച് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്നയാളെ ആപ്പിൾ വാച്ച് രക്ഷിച്ചു
HIGHLIGHTS

ആപ്പിൾ വാച്ചുകളിലെ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിക്കുന്നത് സർവ്വസാധാരണമാണ്

മൈക്കൽ ബ്രോഡ്‌കോർബി എന്ന വ്യക്തിയാണ് ആപ്പിൾവാച്ച് കാരണം രക്ഷപ്പെട്ടത്

അ‌മേരിക്കയിലെ മിനസോട്ടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും പോലെ നിർണായക പങ്കുവഹിക്കുന്ന ഒരു ഘടകമായി മാറിയിരിക്കുകയാണ് ആപ്പിൾ സ്മാർട്ട് വാച്ചുകൾ(Apple Watch). വിവിധ രീതികളിൽ അ‌പകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടമാകുന്ന നിലയിലെത്തിയ നിരവധി പേരുടെ ജീവൻ ഇതിനോടകം രക്ഷിക്കാൻ ആപ്പിൾ സ്മാർട്ട് വാച്ചു(Apple Watch)കൾക്ക് കഴിഞ്ഞിട്ടുണ്ട്. ആപ്പിൾ വാച്ചുകളിലെ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിക്കുന്നത് ഇപ്പോൾ ​ഒരു സാധാരണ സംഭവമാണ്. 

അ‌മേരിക്കയിലെ മിനസോട്ടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇപ്പോൾ ആ പരമ്പരയിലേക്ക് പുതിയ ​ഒരു സംഭവബഹുലമായ അ‌ധ്യായം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. കാറിടിച്ച് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്നയാളെ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയാണ് Apple Watch ഇത്തവണ വാർത്തകളുടെ തലക്കെട്ടിൽ വീണ്ടും ഇടം പിടിച്ചിരിക്കുന്നത്. അ‌മേരിക്കയിലെ മിനസോട്ടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Apple Watch 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുകയായിരുന്നു 

മിനസോട്ട നിവാസിയായ മൈക്കൽ ബ്രോഡ്‌കോർബിനെ ഡ്രൈവ്വേയ്ക്ക് മുന്നിൽ വച്ച് ഒരു വാഹനം ഇടിച്ചിടുകയും ​ഗുരുതര പരുക്കേറ്റ മൈക്കൽ ബ്രോഡ്‌കോർബ് റോഡിൽ വീണുകിടക്കവേ അ‌ദ്ദേഹത്തിന്റെ ​കൈയിലുണ്ടായിരുന്ന Apple Watch 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുകയായിരുന്നു. ബ്രോഡ്‌കോർബിൽനിന്ന് പ്രതികരണം ഉണ്ടാവാഞ്ഞതിനെ തുടർന്ന് ആപ്പിൾ സ്മാർട്ട് വാച്ചിലെ സുരക്ഷാഫീച്ചർ പ്രവർത്തനക്ഷമമായി അ‌ടിയന്തര നമ്പരുകളിലേക്ക് സന്ദേശം എത്തിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തകർക്ക് സന്ദേശം അ‌യച്ചതോടൊപ്പം തന്നെ വീട്ടിലുണ്ടായിരുന്ന ബ്രോഡ്കോർബിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും Apple Watch അ‌ടിയന്തര സഹായം അ‌ഭ്യർഥിച്ചുള്ള സന്ദേശം അ‌യച്ചിരുന്നു.

തുടർന്ന് രക്ഷാപ്രവർത്തകരെത്തി ബ്രോഡ്കോർബിനെ വളരെപ്പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി. അ‌പകടത്തിൽ ബ്രോഡ്കോർബിന്റെ വാരിയെല്ല് തകരുകയും നടു ഒടിയുകയും ചെയ്തിരുന്നു. അ‌ടിയന്തര ​വൈദ്യസഹായമാണ് ജീവൻ രക്ഷിക്കാൻ സഹായിച്ചത്. ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ആപ്പിളിന് നന്ദി പറഞ്ഞുകൊണ്ട് ബ്രോഡ്‌കോർബ് ആപ്പിൾ സിഇഒ ടിം കുക്കിന് ഒരു ഇമെയിൽ അയച്ചു. ഉപയോക്താക്കളുടെ ഇ-മെയിലുകൾ കൃത്യമായി പരിശോധിക്കുന്ന ടിം കുക്ക് ആകട്ടെ ബ്രോഡ്‌കോർബിന് മറുപടി നൽകുകയും ചെയ്തു.

സവിശേഷ ഫീച്ചറുകളോടെ ആപ്പിൾ ഡി​വൈസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് 

മൈക്കൽ ബ്രോഡ്‌കോർബ് വേഗത്തിൽ സുഖം പ്രാപി​ക്കട്ടെയെന്ന് ടിം കുക്ക് മറുപടിയായി ആശംസിച്ചു. അ‌തോടൊപ്പം ഇത്തരം ഗുണങ്ങൾ മുൻനിർത്തിയാണ് സവിശേഷ ഫീച്ചറുകളോടെ ആപ്പിൾ ഡി​വൈസുകൾ രൂപകൽപ്പന ചെയ്യുന്നത് എന്നും ടിം കുക്ക് അ‌ദ്ദേഹത്തെ അ‌റിയിച്ചു. ഈ സംഭവത്തോടൊപ്പം തന്നെ 83 വയസുള്ള വയോധികന് ആപ്പിൾ വാച്ച് തുണയായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സിൻസിനാറ്റിയിൽ ആണ് സംഭവം, എൺപത്തിമൂന്നുകാരനായ വില്യം ഫ്രയർ ഒഹായോ നദിയുടെ പാതയിലൂടെ നടക്കുമ്പോൾ വീണു. അപകടത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ ആപ്പിൾ വാച്ച് ഉടൻ തന്നെ വീഴ്ച തിരിച്ചറിച്ച് അടിയന്തര സേവനങ്ങളെയും മകളെയും വിവരം അ‌റിയിച്ചു. അ‌തിവേഗം ഫ്രയറെ കണ്ടെത്തി ആശുപത്രിയിലെത്തിക്കാൻ ആപ്പിൾ വാച്ച് ഏറെ സഹായകമായി.

Nisana Nazeer
Digit.in
Logo
Digit.in
Logo