സ്‌ട്രെസ്സ് പ്രവചിക്കാൻ കഴിയുന്ന വാച്ചോ? Apple Watch നിങ്ങളെ സ്മാർട്ടാക്കും

Updated on 02-Jan-2023
HIGHLIGHTS

സ്ട്രെസ് പ്രെഡിക്ഷൻ ഫീച്ചറുമായി ആപ്പിളിന്റെ സ്മാർട്ട് വാച്ച്

കാനഡയിലെ വാട്ടർലൂ സർവകലാശാലയാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്

ആപ്പിൾ ആപ്പ് സ്റ്റോറിൽ നിരവധി ട്രാക്കിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്

ഗാഡ്ജറ്റ് വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഡിവൈസുകളിലൊന്നാണ് സ്മാർട്ട് വാച്ച് (Smartwatch). സാധാരണ വാച്ചുകൾ ഉപയോഗിച്ചിരുന്ന ആളുകളെല്ലാം ഇപ്പോൾ സ്മാർട്ട് വാച്ചിലേക്ക് മാറുകയാണ്. ഫിറ്റ്നസ് ഫീച്ചറുകളും ആരോഗ്യപരമായ ഫീച്ചറുകളും സ്റ്റൈലുമെല്ലാം സ്മാർട്ട് വാച്ചുകളിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ പല വില വിഭാഗങ്ങളിലായി വാച്ചുകൾ ലഭ്യമാണ്. സ്മാർട്ട് വാച്ചുകളുടെ പ്രധാന ഉപയോഗങ്ങളിലൊന്ന് ആരോഗ്യ, ഫിറ്റ്നസ് മോണിറ്ററുകളാണ്. അതുകൊണ്ട് തന്നെ നിങ്ങളൊരു സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ ഇക്കാര്യം പ്രധാനമായി കാണണം. ഹാർട്ട്ബീറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ എന്നിവയുള്ള വാച്ച് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഫിറ്റ്നസിന് പ്രധാന്യം കൊടുക്കുന്ന ആളാണ് നിങ്ങളെങ്കിൽ ജിപിഎസ് സപ്പോർട്ടുമായി വരുന്ന വാച്ച് തിരഞ്ഞെടുക്കാം. സ്ത്രീകൾക്കായുള്ള ഫീച്ചറുകളുമായി വരുന്ന വാച്ചുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ആപ്പിൾ സ്മാർട്ട് വാച്ചു(Apple smart watch)കളിൽ കൂടുതൽ ആരോഗ്യ സംബന്ധമായ സവിശേഷതകൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് കൂടുതൽ ഉപയോക്താക്കളെ സ്മാർട്ട് വാച്ചുകളുടെ ലോകത്തേക്ക് ആകർഷിക്കുന്നു. സ്ട്രെസ് പ്രവചിക്കാ(Stress Prediction)നുള്ള വാച്ചുകൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിക്കാവുന്ന സെൻസർ ഡാറ്റ ഒരു പഠനം കണ്ടെത്തി.

2014ൽ ആപ്പിൾ വാച്ചി(Apple Watch) ന്റെ ആരംഭം മുതൽ, സ്മാർട്ട് വാച്ചിന്റെ സോഫ്‌റ്റ്‌വെയറിലേക്കും ഹാർഡ്‌വെയറിലേക്കും നിരവധി അപ്‌ഡേറ്റുകൾ വന്നിട്ടുണ്ട്.  വാച്ചിനൊപ്പം പുതിയ ആരോഗ്യ കാര്യങ്ങളും  നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ആപ്പിൾ(Apple) ഉറപ്പാക്കുന്നു. ഏറ്റവും പുതിയ ആപ്പിൾ വാച്ച് സീരീസ് 8, ആപ്പിൾ വാച്ച് അൾട്രാ എന്നിവ ബ്ലഡ് ഓക്‌സിജൻ, ഇസിജി ആപ്പ്', ഹാർട്ട് റേറ്റ് മോണിറ്ററിംഗ്' ഫീച്ചറുകളോടെയാണ് വരുന്നത്. ഇതിനുപുറമെ, 'ഇർറെഗുലർ റിഥം നോട്ടിഫിക്കേഷൻ', ടെമ്പറേച്ചർ സെൻസിംഗ്', സൈക്കിൾ ട്രാക്കിംഗ്' തുടങ്ങിയ ചില ട്രാക്കിംഗ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൃദയമിടിപ്പ് നിരീക്ഷിക്കാനും സമ്മർദ്ദം പ്രവചിക്കാനും കാനഡയിലെ വാട്ടർലൂ സർവകലാശാലയുടെ ഗവേഷണത്തിന്റെ നേതൃത്വത്തിൽ ആപ്പിൾ വാച്ച് ഡാറ്റ ഉപയോഗിച്ച്  ചെയ്യാവുന്ന സാധ്യതകൾ എടുത്ത് കാണിക്കുന്നതാണ് പഠനം. ഈ പഠനത്തിൽ 33 ഗവേഷകരിൽ നിന്ന്  ഡാറ്റ ശേഖരിച്ചു റാൻഡം ഫോറസ്റ്റ് (RF), സപ്പോർട്ട് വെക്റ്റർ മെഷീനുകൾ (SVM) എന്നീ മെഷീനുകൾക്ക് സമ്മർദം ഉണ്ടാക്കാത്ത അവസ്ഥകൾ ആക്സസ് ചെയ്യാനുള്ള കഴിവ് ഉണ്ടോ എന്ന് പരീക്ഷിച്ചു.

എന്നാൽ സ്ട്രെസ് അവസ്ഥ കൺട്രോൾ ചെയ്യുന്നതിൽ ഈ മെഷീനുകൾ വിജയിച്ചില്ല. ഒരു പുതിയ  സ്ട്രെസ് റിലീഫ് ഡിവൈസ് സൃഷ്ടിക്കാൻ Apple Watch ECG സെൻസർ ഡാറ്റ ഉപയോഗിച്ചു. ഉപയോക്താക്കൾക്കായി ആപ്പിൾ ആപ്പ് സ്റ്റോറിൽ നിരവധി ട്രാക്കിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്! ഈ ഫലങ്ങൾ താൽക്കാലികമാണെങ്കിലും നിരവധി സാധ്യതകൾ ഇനിയും ഉണ്ട്.

 

Connect On :