ഡോക്ടർമാർ ദൈവത്തിന്റെ പ്രതിരൂപമാണ്. അവർ രോഗികളെ ചികിത്സിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ ഗാഡ്‌ജെറ്റുകളും ആളുകളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ച് (Apple Watch) സഹായിച്ചു എന്ന വാർത്ത അടുത്തിടെ നമ്മൾ കേട്ടിരുന്നു. വീണ്ടും ഇത്തരത്തിൽ ഒരു വാർത്തയാണ് വരുന്നത്. ആപ്പിൾ വാച്ച് (Apple Watch) ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ആപ്പിൾ വാച്ച് (Apple Watch) ധരിച്ചിരുന്ന ഇയാളുടെ ഉറക്കത്തിനിടെ ഗുരുതരമായ ആന്തരിക രക്തസ്രാവം (Internal bleeding) കണ്ടെത്തി. തുടർന്ന് ഉടനടി തന്നെ വിദഗ്ധ സഹായം തേടി ജീവൻ രക്ഷിച്ചു.
റെഡ്ഡിറ്റിലെ ഡിജിറ്റൽ മോഫോ എന്ന അക്കൗണ്ടിന്റെ ഉടമയാണ് സംഭവത്തെ കുറിച്ച് വ്യക്തമാക്കിയത്. പോസ്റ്റിന് ഒരാഴ്‌ച മുമ്പ് 'ആപ്പിൾ വാച്ച് 7 (Apple Watch 7) തന്റെ ജീവൻ രക്ഷിച്ചു' എന്ന തലക്കെട്ടോടെയാണ് ഇയാൾ അനുഭവം പങ്കുവച്ചത്. 'ജോലിയിലായിരിക്കുമ്പോൾ ഐഫോൺ/വാച്ച് ഫ്ലൈറ്റ് മോഡിലിടുകയാണ് പതിവ്. നല്ല തളർച്ച അനുഭവപ്പെട്ടിരുന്നു. ഇത് ജോലിയുടെയോ സമ്മർദ്ദത്തിന്റെയോ കാരണമാണെന്ന് കരുതി. എന്നിരുന്നാലും, അൽപ്പനേരം വിശ്രമിച്ചിട്ടും ആപ്പിൾ വാച്ചിൽ നിന്ന് അലേർട്ടുകൾ വന്നുകൊണ്ടിരുന്നു. അതിനാൽ എന്താണ് പ്രശ്‌നം എന്ന് മനസിലാക്കാൻ ഡോക്ടറെ ബന്ധപ്പെടുകയും ഒരു വീഡിയോ കോളിലൂടെ പെട്ടെന്ന് അപ്പോയിന്റ്മെന്റ് നടത്തുകയും ചെയ്തു. തുടർന്ന് ഡോക്‌ടർ അദ്ദേഹത്തെ കോളിൽ പരിശോധിച്ചു, പൾസ് നിരക്ക്, ഓക്‌സിജൻ ഉൾപ്പെടെ വാച്ചിൽ കാണിച്ചിരിക്കുന്ന ലക്ഷണങ്ങളെക്കുറിച്ചും ചോദിച്ചു. ഉടമയുടെ വാച്ചിൽ നിന്നുള്ള അപ്ഡേറ്റ് ലഭിച്ചതിന് ശേഷം ഡോക്ടർ മുന്നോട്ട് പോയി ആംബുലൻസിനെ വിളിക്കാൻ 911 ഡയൽ ചെയ്തു.'
911 എന്ന നമ്പറിലേക്ക് വിളിച്ചതിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.അവിടെ ഹീമോഗ്ലോബിൻ നിരക്ക് 3 g/dL ആയി കുറഞ്ഞതായി ഡോക്ടർമാർ കണ്ടെത്തി. FYI, പുരുഷന്മാരുടെ സാധാരണ ഹീമോഗ്ലോബിൻ 13 g/dL-ൽ കൂടുതലും സ്ത്രീകൾക്ക് 13 g/d-ൽ കൂടുതലും ആയിരിക്കണം. ഹീമോഗ്ലോബിന്റെ അളവ് 5.0 g/dl-ൽ താഴെയുള്ളത് അപകടകരമാണ്, ഇത് ഹൃദയസ്തംഭനത്തിനോ മരണത്തിനോ കാരണമാകാം. അതിനാൽ മേൽപ്പറഞ്ഞ കേസിൽ ആ മനുഷ്യനെ ഏതാണ്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതമാണെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയതെങ്കിലും, പിന്നീട് പരിശോധനകൾക്ക് ശേഷം, ദഹനനാളത്തിൽ രക്തസ്രാവമുണ്ടെന്ന് (Internal bleeding) കണ്ടെത്തി. കൃത്യസമയത്ത് എത്തിയില്ലായിരുന്നെങ്കിൽ ഉറക്കത്തിനിടയിൽ മരണം സംഭവിക്കുമായിരുന്നു.
ആപ്പിൾ വാച്ച് (Apple Watch) സീരീസ് 7 ഡിവൈസിന്റെ ഇൻബിൽറ്റ് പൾസ് റേറ്റ് മോണിറ്ററാണ് പൾസ് നിരക്ക് ട്രാക്ക് ചെയ്യുന്നത്. അതോടൊപ്പം, ഹാർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിന് ക്രമരഹിതമായ ഹൃദയ താളം കണ്ടെത്താനാകും, SpO2 ഓക്സിജന്റെ അളവ് കണ്ടെത്തുന്നു, കൂടാതെ ഈ സവിശേഷതകളെല്ലാം കൂടിച്ചേർന്ന് ശരീരത്തിന്റെ സുപ്രധാനമായ ഒരു ട്രാക്ക് നിലനിർത്താൻ കഴിയും. അസാധാരണമായി എന്തെങ്കിലും കണ്ടെത്തിയാൽ, വാച്ച് അല്ലെങ്കിൽ ഐഫോൺ ഒരു അറിയിപ്പ് അയയ്ക്കുന്നു. സാഹചര്യം കൂടുതൽ ഗുരുതരമാണെങ്കിൽ, അടിയന്തര സേവനങ്ങളിൽ എത്തിച്ചേരാനും എമർജൻസി എസ്ഒഎസ് സഹായിക്കുന്നു.