ടെലിഗ്രാം ആപ്ലികേഷനുകൾ ആപ്പിളിൽ നീക്കം ചെയ്തു

Updated on 08-Feb-2018
HIGHLIGHTS

ആപ്പിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും

ആപ്പിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും പ്രമുഖ ആപ്ലികേഷനായ ടെലിഗ്രാം നീക്കം ചെയ്തു .അതിനു കാരണം ടെലിഗ്രാം ആപ്ലിക്കേഷനിൽ ബാലപീഡനവും അതുപോലെയുള്ള മറ്റു ചിത്രങ്ങൾ ഷെയർ ചെയ്തതിനെ തുടർന്ന് ആപ്പിളിനു ലഭിച്ച പരാതിയിലാണ് ഈ ആപ്ലികേഷൻ നീക്കം ചെയ്തത് .

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ വരുത്തി ടെലിഗ്രാം  ആപ്പിളിന്റെ  സ്റ്റോറിൽ തിരിച്ചെത്തുകയുണ്ടായി . നിയമവിരുദ്ധമായ കാര്യമാണ് ടെലിഗ്രാം വഴി ഷെയർ ചെയ്തത് .ഈ കാര്യം ആപ്പിൾ ടെലിഗ്രാം കമ്പനിയെ അറിയുകയും ചെയ്തു .

തീവ്രവാദികളും ഭീകരവാദികളും ടെലിഗ്രാം ആപ്ലിക്കേഷനിലെ എന്‍ക്രിപ്ഷന്‍ സംവിധാനം  ഉപയോഗിക്കുന്നുണ്ട് എന്ന് തെളിഞ്ഞു കഴിഞ്ഞു .അതുകൊണ്ട് ടെലിഗ്രാം വഴി  തീവ്രവാദപരമായ ചിത്രങ്ങൾ  പങ്കുവെക്കുകയാണെങ്കിൽ ടെലിഗ്രാം നിരോധിക്കുമെന്ന് അറിയിച്ചു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :