iPhone 15ന് പിന്നാലെ, ചില ഐഫോണുകൾ നിർത്തലാക്കും!

Updated on 16-Apr-2023
HIGHLIGHTS

ഐഫോൺ 15 വരുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കാൻ സാധ്യത

iPhone 12, iPhone 14 Pro, iPhone 14 Pro Max, iPhone 13 mini എന്നിവയുടെ ഉൽപ്പാദനം നിർത്തലാക്കി

ഐഫോൺ 15 സീരീസിൽ നാല് മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്

ആപ്പിൾ ഐഫോൺ 15 (iPhone 15) ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് സൂചന. ഐഫോൺ 15  (iPhone 15) വരുന്നതോടെ ആപ്പിൾ പഴയ ഐഫോണുകളിൽ ചിലത് വിപണിയിൽ നിന്ന് എന്നെന്നേക്കുമായി നിർത്തലാക്കാൻ സാധ്യതയുണ്ട്. ഈ വർഷവും പുതിയ ഐഫോണുകൾക്കായി  പഴയ മോഡലുകൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. iPhone 15  (iPhone 15) സീരീസ് എത്തിക്കഴിഞ്ഞാൽ iPhone 12, iPhone 14 Pro, iPhone 14 Pro Max, iPhone 13 mini എന്നിവയുടെ ഉൽപ്പാദനം നിർത്തലാക്കാൻ സാധ്യതയുണ്ട്.

നിർത്തലാക്കാൻ സാധ്യതയുള്ള iPhoneകൾ

പ്രോ മോഡലുകളുടെ ഒരു വർഷത്തെ വിൽപ്പന പൂർത്തിയാക്കിക്കഴിഞ്ഞാൽ ആപ്പിൾ പ്രോ മോഡലുകൾ ഉപേക്ഷിക്കുകയാണ് പതിവ്. iPhone 14 Pro, iPhone 14 Pro Max എന്നിവയുടെ പ്രോ മോഡലുകൾ നിർത്താൻ സാധ്യതയുണ്ട്. ഐഫോൺ 15  (iPhone 15) സീരീസ് വിൽപ്പനയ്‌ക്കെത്തിക്കഴിഞ്ഞാൽ  iPhone 14 Pro, iPhone 14 Pro Max എന്നിവ നിർത്തലാക്കപ്പെട്ടേക്കാം. ഐഫോൺ 14 തുടർന്നും വിപണിയിലുണ്ടാകും. ഐഫോൺ 14 വിപണിയിലുണ്ടാകുമെങ്കിലും അതിന്റെ വില കുറയാൻ സാധ്യതയുണ്ട്.

ആപ്പിൾ ഐഫോൺ 13 മിനി നിർത്തലാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ട് വർഷത്തെ വിൽപ്പനയ്ക്ക് ശേഷം ആപ്പിൾ ഐഫോൺ 12 മിനിയുടെ വിൽപ്പന നിർത്തിയായിരുന്നു. അതുപൊലെ ആപ്പിൾ ഐഫോൺ 13ന്റെ വിൽപ്പനയും നിർത്തലാക്കാൻ സാധ്യതയുണ്ട്.

ഐഫോൺ 14 ഉടനെ നിർത്തലാക്കാൻ സാധ്യതയില്ല

ഐഫോൺ 15  (iPhone 15) സീരീസിൽ നാല് മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്.  അടിസ്ഥാന ഐഫോൺ 15  (iPhone 15) വേരിയന്റ്, ഐഫോൺ 15 പ്ലസ്, രണ്ട് പ്രോ മോഡലുകൾ – ഐഫോൺ 15 പ്രോ, ഐഫോൺ 15  (iPhone 15) പ്രോ മാക്സ് ഇവയാണ് ആ നാല് മോഡലുകൾ. ആദ്യത്തെ രണ്ടെണ്ണം A16 ബയോണിക് ചിപ്‌സെറ്റാണ് നൽകുന്നത്, രണ്ടാമത്തേത് ഏറ്റവും പുതിയ A 17 പ്രോസസർ പ്രവർത്തിപ്പിക്കും. ഈ നാല് ഡിവൈസുകളും iOS 17-ൽ പ്രവർത്തിക്കും.

Connect On :