iPhone 15നേക്കാൾ വേറിട്ട ഡിസ്‌പ്ലേയാണ് ഐഫോൺ 16 പ്രോ സീരിസിൽ!

iPhone 15നേക്കാൾ വേറിട്ട ഡിസ്‌പ്ലേയാണ് ഐഫോൺ 16 പ്രോ സീരിസിൽ!
HIGHLIGHTS

ഐഫോൺ 16 പ്രോ മോഡലുകൾക്ക് സ്‌ക്രീൻ സൈസ് അപ്‌ഡേറ്റ് ലഭിക്കും

ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നിവിയുടെ ഡിസ്‌പ്ലേയ്ക്കു 6.3 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പമുണ്ടാകും

ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളും ഡൈനാമിക് ഐലൻഡിനൊപ്പം വരും

ആപ്പിൾ ഐഫോൺ 15 സീരീസ് സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 (iPhone 16) മോഡലുകൾ വിപണിയിൽ എത്താൻ  ഒരു വർഷത്തിലേറെ സമയമുണ്ട്. 2024ൽ പുറത്തിറങ്ങുന്ന ഐഫോൺ സീരീസിനെക്കുറിച്ചുള്ള പല അവകാശവാദങ്ങളും ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഐഫോൺ 16  (iPhone 16)  പ്രോ മോഡലുകൾക്ക് സ്‌ക്രീൻ സൈസ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഡിസ്‌പ്ലേ വ്യവസായ അനലിസ്റ്റ് റോസ് യംഗ് ഇപ്പോൾ നിർദ്ദേശിക്കുന്നു.

ഐഫോൺ 14 പ്രോയുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ 16  (iPhone 16)  പ്രോയുടെ ഡിസ്‌പ്ലേ അൽപ്പം വലുതായിരിക്കുമെന്നാണ് പറയപ്പെടുന്നത്.   എന്നാൽ ഐഫോൺ 16 പ്രോ മാക്‌സിന്റെ ഡിസ്‌പ്ലേയ്ക്ക് മറ്റു ആൻഡ്രോയിഡ് സ്മാർട്ഫോണുകളുമായി മത്സരിക്കാവുന്നതാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ഐഫോൺ 14 , ഐഫോൺ 14 പ്രോ എന്നിവ 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്.

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ 2024ൽ

2024-ൽ പുറത്തിറക്കുന്ന ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പത്തിലായിരിക്കും ഡിസ്‌പ്ലേ  അവതരിപ്പിക്കുക. മുകളിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവമാണെങ്കിൽ ഇപ്പോൾ പുറത്തിറങ്ങിക്കഴിഞ്ഞ ഐഫോൺ 14 മോഡലുകളെക്കാളും മികച്ച അപ്ഡേറ്റുകളായിരിക്കും ഐഫോൺ 16  (iPhone 16) -ലുള്ളത്. ഐഫോൺ 14നു യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. വാനില ഐഫോൺ 14 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. അതേസമയം ഐഫോൺ 14 പ്ലസ് അൽപ്പം വലിയ 6.7 ഇഞ്ച് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്.

ഐഫോൺ 16  (iPhone 16)  സീരീസിലെ എല്ലാ മോഡലുകളും ഡൈനാമിക് ഐലൻഡിനൊപ്പം വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഐഫോൺ 15, ഐഫോൺ 16  (iPhone 16)  സീരീസിലെ നോൺ-പ്രോ മോഡലുകൾ ഒരു LTPS ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. അതേസമയം പ്രോ മോഡലുകൾക്ക് ഒരു എൽടിപിഒ ഡിസ്പ്ലേ ആയിരിക്കും നൽകുക.

വാനില ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് (ഐഫോൺ 15 അൾട്രാ) മോഡലുകൾ ഉൾപ്പെടുന്ന ഐഫോൺ 15 സീരീസ് സെപ്റ്റംബറിൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വാനില ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ ആപ്പിൾ റീഡിസൈൻ ചെയ്ത ക്യാമറ ബമ്പ് പാക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 48 മെഗാപിക്സൽ വൈഡ് ക്യാമറ സെൻസറും ഐഫോൺ 15ൽ ഉണ്ടാകും.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് A16 ബയോണിക് ചിപ്പ് നൽകുമെന്ന് അവകാശപ്പെടുന്നു. അതേസമയം പ്രോ മോഡലുകൾ A17 ബയോണിക് SoC ആണ് നൽകുന്നത്. എല്ലാ ഐഫോൺ 15 മോഡലുകളിലും ആപ്പിൾ പഴയ ലൈറ്റ്നിംഗ് ചാർജിംഗ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകുമെന്ന് പറയപ്പെടുന്നത്. ഐഫോൺ 15 പ്രോ മാക്‌സ് ഏതൊരു സ്‌മാർട്ട്‌ഫോണിലെയും ഏറ്റവും കനം കുറഞ്ഞ “ബെസൽ ബ്ലാക്ക് എഡ്ജ്” അവതരിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. 

Nisana Nazeer
Digit.in
Logo
Digit.in
Logo