ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ഫോണുകൾ ഏറ്റവും വിലകൂടിയ ഫോണുകളായിരിക്കും
ഐഫോൺ 15 സീരീസ് ഫോണുകൾക്ക് വില വർധിക്കാനാണ് സാധ്യത
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് കൂടുതൽ പ്രോ ഫീച്ചറുകൾ ഉണ്ടായിരിക്കും
ഐഫോൺ 14 പ്രോ മോഡലുകളേക്കാൾ കൂടുതൽ വിലയുണ്ടാകുമെന്ന് റിപ്പോർട്ട്
ഐഫോൺ 15 സീരീസ് ഫോണുകൾക്ക് നിലവിലെ ഐഫോൺ 14 പ്രോ മോഡലുകളേക്കാൾ കൂടുതൽ വിലയുണ്ടാകുമെന്ന് റിപ്പോർട്ട്. ഐഫോൺ 15 (iPhone 15) പ്ലസ് മോഡലും ഐഫോൺ 15 പ്രോ പതിപ്പുകളും തമ്മിലുള്ള വ്യത്യാസം വർധിപ്പിക്കുന്നതിനാണ് വില വർധനവ് വരുത്തുന്നതെന്നും സൂചനയുണ്ട്. ഇന്ത്യയിലെ വില അനുസരിച്ച് ആപ്പിൾ ഐഫോൺ 14 പ്രോ 1,29,990 രൂപ വിലയിലാണ് അവതരിപ്പിച്ചത്. ഐഫോൺ 14 പ്രോ മാക്സ് അവതരിപ്പിച്ചത് 1,39,900 വിലയിലുമാണ്. ഇതെല്ലാം നോക്കുമ്പോൾ ഐഫോൺ 15 പ്രോയുടെ അടിസ്ഥാന മോഡലിന് 1000 ഡോളറിന് മുകളിൽ നൽകേണ്ടി വരുമെന്നാണ് കരുതുന്നത്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് കൂടുതൽ പ്രോ ഫീച്ചറുകൾ ഉണ്ടായിരിക്കും. ഇതിനാൽ വിലയുടെ അടിസ്ഥാനത്തിൽ രണ്ട് ലൈനപ്പുകളെ വേർതിരിക്കുന്നതിന് ആപ്പിളിന്റെ ടോപ്പ് എൻഡ് പ്രോ മോഡലുകളിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കേണ്ടതുണ്ട്. ഐഫോൺ 14, 14 പ്ലസ് എന്നിവ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ ആപ്പിൾ നോൺ-പ്രോ ഐഫോൺ മോഡലുകളുടെ വിൽപന വർധിപ്പിക്കുന്നതിന് പല വഴികളും പരീക്ഷിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ സീരീസ് പുറത്തിറക്കും
ഈ വർഷം അവസാനം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ സീരീസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഐഫോൺ 15 സീരീസ് ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകൾ വാഗ്ദാനം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പോയവർഷം ഐഫോൺ 14 സീരീസിനുള്ള വില വർധനവ് പ്രഖ്യാപിച്ചത് കൃത്യമായിരുന്നു. iPhone 15 Pro-യുടെ വില ഏകദേശം 99,000 രൂപ ആയിരിക്കും. പ്രോ മാക്സ് മോഡലിന് ഏകദേശം 1,07,000 രൂപയുമായിരിക്കും.
ഈ പറയുന്ന വിലവർദ്ധനവ് വന്നു കഴിഞ്ഞാൽ അടുത്ത 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ ആപ്പിളിന്റെ മൂല്യം നിലവിലെ 2.85 ട്രില്യൺ ഡോളറിൽ നിന്ന് 3.5 ട്രില്യൺ മുതൽ 4 ട്രില്യൺ ഡോളർ വരെ വർദ്ധിക്കും. 2023-ൽ ആപ്പിൾ ഐഫോൺ 15-ന്റെ 235 ദശലക്ഷത്തിനും 240 ദശലക്ഷത്തിനും ഇടയിൽ വിൽപ്പന ചെയ്യപ്പെട്ടേക്കാം.