ഇതിലും വിലക്കുറവിൽ ഐഫോൺ 14 വാങ്ങാൻ വേറൊരു ചാൻസില്ല!

Updated on 01-Apr-2023
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ 68,999 രൂപയ്ക്ക് ഓഫറിൽ ഐഫോൺ 14 ലഭിക്കും

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്

റെഡ്കളർ വേരിയന്റ് 64,999 രൂപയ്ക്ക് ലഭ്യമാകും

ഐഫോൺ 14 (iPhone 14) വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. ഐഫോൺ 13 ന്റെ വിലയോട് അ‌ടുത്തുനിൽക്കുന്ന വിലയിൽ ഫ്ലിപ്പ്കാർട്ടി(Flipkart)ൽ നിന്ന് ഇപ്പോൾ ഐഫോൺ 14 (iPhone 14) വാങ്ങാൻ സൗകര്യമുണ്ട് എന്നാണ് റിപ്പോർട്ട്. ഫ്ലിപ്പ്കാർട്ടി(Flipkart)ൽ ഇരുഫോണുകളുടെയും വിലകൾ തമ്മിൽ ഏതാണ്ട് 3000 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. 2022 സെപ്റ്റംബറിൽ ആണ് ഐഫോൺ 14  (iPhone 14) പുറത്തിറങ്ങിയത്.

ഫ്ലിപ്പ്കാർട്ടിൽ 68,999 രൂപയ്ക്ക് ഐഫോൺ 14 ഓഫറിൽ ലഭിക്കും

79,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് (Flipkart) ഐഫോൺ 14(iPhone 14) ലഭിച്ചിരുന്നത്. 15,000 രൂപവരെ ഡിസ്കൗണ്ടാണ് ഐ​ഫോൺ 14(iPhone 14) ന് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 68,999 രൂപയ്ക്കാണ് ഐഫോൺ 14(iPhone 14) ലഭിക്കുന്നത്. അ‌തായത് 11,000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നു. 

ഐഫോൺ 14ന് ലഭിക്കുന്ന ബാങ്ക് ഓഫറുകൾ

4000 രൂപയാണ് ബാങ്ക് ഓഫറായി ലഭിക്കുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഏറ്റവും കുറഞ്ഞ വിലയായ 64,999 രൂപയ്ക്ക് ഐഫോൺ 14 (iPhone 14) ലഭ്യമാകും എന്നാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 14(iPhone 14) ന്റെ 128 സ്റ്റോറേജുള്ള റെഡ്കളർ വേരിയന്റ് ആണ് ഈ വിലയിൽ ലഭ്യമാകുക. കളർ മാറുന്നതിന് അ‌നുസരിച്ച് വിലയിലും വ്യത്യാസം ഉണ്ടാകും.

റെഡ്കളർ വേരിയന്റ് 64,999 രൂപയ്ക്ക്  ലഭ്യമാകും

69,999 രൂപയ്ക്കാണ് ഐഫോൺ 13 ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി വിൽക്കുന്നത്. അ‌തേസമയം ഫ്ലിപ്പ്കാർട്ടി(Flipkart)ൽ 61,999 രൂപ പ്രാരംഭ വിലയിലാണ് ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും വിലക്കുറവിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഇല്ലാത്തവർക്കും ഐഫോൺ 13 തെരഞ്ഞെടുക്കാവുന്നതാണ്.   ഐഫോൺ 14 നോട് അ‌ടുത്തുനിൽക്കുന്ന ഫീച്ചറുകൾ ലഭ്യമാകും എന്നതാണ് ഐഫോൺ 13 ന്റെ പ്രത്യേകത. എന്നാൽ ഏറ്റവും പുതിയ ഐഫോൺ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് 3000 രൂപ അ‌ധികം നൽകിയാൽ ആ ആഗ്രഹം നിറവേറ്റാൻ സാധിക്കും എന്നതാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ഓഫറിന്റെ ​പ്രത്യേകത.

ഐഫോൺ 14ന്റെ ഫീച്ചറുകൾ

ഐഫോൺ 14ന് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 16 – കോർ എൻപിയുവും 5 – കോർ ഗ്രാഫിക്‌സ് പ്രോസസറും ഉള്ള എ15 ബയോണിക് ചിപ്പ് കരുത്തിലാണ് ഐഫോൺ 14 ന് എത്തുന്നത്. 4 ജിബി വരെ റാമും 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.

 

 

Connect On :