ആപ്പിൾ ഐപാഡ് എയർ 2

ആപ്പിൾ ഐപാഡ് എയർ 2
HIGHLIGHTS

ആപ്പിളിന്റെ പുതിയ ഐപാഡ് മോഡലുകളായ എയര്‍ 2, മിനി 3 മോഡലുകള്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ ചീഫ് എക്‌സിക്യുട്ടീവ് ടിം കുക്ക് ആണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്.

ആപ്പിൾ ഐപാഡ് എയർ 2

ആപ്പിളിന്റെ പുതിയ ഐപാഡ് മോഡലുകളായ എയര്‍ 2, മിനി 3 മോഡലുകള്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ ചീഫ് എക്‌സിക്യുട്ടീവ് ടിം കുക്ക് ആണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. 

 

വിശദമായ അവലോകനം

6.1 എംഎം കനവും 435 ഗ്രാം ഭാരവുമാണ് എയര്‍ 2 വിനു ള്ളത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടാബ്ലറ്റാണിത്. ഇതിന് പുറമേ പവ്വര്‍ ബട്ടനിലെ ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സ്കാനറും സുരക്ഷയ്ക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡന്‍, ഗ്രേ, സില്‍വര്‍ എന്നീ കളര്‍ ബാക്ക് ഉള്ള മോഡലുകളാണ് പുറത്തിറങ്ങിയത്. എയറിന്റെ റിയര്‍ ക്യാമറ 8 എംപിയായി ഉയര്‍ത്തിയിട്ടുണ്ട്. 1.2 എംപി മുന്‍ കാമറ. സ്ലോമോഷന്‍ വീഡിയോ എടുക്കാനും ഇതിനാകും.

 

പ്രേതെകതകൾ

2048×1536 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 9.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐപാഡ് 2 എയറിലുള്ളത്. 6.1 എം.എം മാത്രമാണ് മോഡലിന്റെ കനം. ഐ പാഡ് എയറിന്റെ ആദ്യ മോഡലിനേക്കാള്‍ 18% കുറവാണിതെന്നാണ് കമ്പനി പറയുന്നത്. 64 ബിറ്റ് എ 8 എക്‌സ് ചിപ്പാണ് എയര്‍ ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ക്യാമറ

8 മെഗാപിക്‌സല്‍ ഐ സൈറ്റ് ക്യാമറയാണ് എയര്‍ ടുവിലുള്ളത്. കൂടാതെ എച്ച്.ഡി.ആര്‍ മോഡിലുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്താം. പുതിയ ഐഫോണ്‍ മോഡലുകളിലുള്ള ടച്ച് ഐ.ഡി സംവിധാനവും എയര്‍ ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ബാറ്ററിയും ഈ മോഡലിന്റെ സവിശേഷതയാണ്.

ആദ്യ ഘട്ടത്തില്‍ ഗോള്‍ഡന്‍ നിറത്തില്‍ ലഭ്യമാകുന്ന എയര്‍ ടുവിന്റെ 16 ജി.ബി, 64 ജി.ബി, 128 ജി.ബി മോഡലുകള്‍ക്ക് യഥാക്രമം 35,900, 42,900, 49,900 എന്നിങ്ങനെയായിരിക്കും വില.

 

 

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo