Apple ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി China. നിലവിൽ രാജ്യത്തെ എട്ട് പ്രവിശ്യകളിലാണ് നിരോധനമുള്ളത്. എന്നാൽ ചൈനയിലുടനീളമുള്ള സർക്കാർ ഏജൻസികളിലേക്കും ഓഫീസുകളിലേക്കും വിലക്ക് ശക്തമാക്കുകയാണ്. iPhone, iPad ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. ബ്ലൂംബെർഗ് ന്യൂസാണ് ചൈനയിലെ Apple ban-നെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള ചൈനീസ് ഏജൻസികളിലും സർക്കാർ പിന്തുണയുള്ള കോർപ്പറേഷനുകളിലും പുതിയ നിബന്ധന നടപ്പിലാക്കുകയാണ്. ആപ്പിൾ ഉപകരണങ്ങളും മറ്റ് വിദേശ നിർമ്മിത ഉപകരണങ്ങളും ഓഫീസിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് നിർദേശം.
വിദേശ സാങ്കേതിക വിദ്യകളിലുള്ള ആശ്രിതത്വം കുറയ്ക്കാനാണ് ചൈനയുടെ നീക്കം. പ്രാദേശികമായി വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിനും സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള സംസ്ഥാന-അഫിലിയേറ്റഡ് സ്ഥാപനങ്ങൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. കൂടാതെ, ആഭ്യന്തര അർദ്ധചാലക ചിപ്പ് നിർമാണം കൂടി മുന്നിൽ കണ്ടാണ് ചൈനീസ് നടപടി.
കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളായി പലയിടത്തും വിദേശ ഉപകരണങ്ങൾ നിർത്തലാക്കി. പ്രാദേശിക ബ്രാൻഡുകൾ ഉപയോഗിക്കാൻ സർക്കാർ ജീവനക്കാർക്കടക്കം നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ സെപ്റ്റംബറിൽ, കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
ജോലിസ്ഥലത്ത് ഇവർ ഐഫോൺ ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം. 3 മന്ത്രാലയങ്ങളെയും ഗവൺമെന്റ് സ്ഥാപനങ്ങളെയും സർക്കാർ വിലക്കുകയും ചെയ്തു.
വലിയ കോർപ്പറേഷനുകളിംലും ഓഫീസുകളിലും മാത്രമല്ല നിരോധനം. ചെറുകിട സ്ഥാപനങ്ങളും ഏജൻസികളും വിദേശ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് അറിയിച്ചിരുന്നു. ഇങ്ങനെ ഡിസംബറിൽ, ഷെജിയാങ്, ഷാൻഡോംഗ് തുടങ്ങിയ ഇടങ്ങളിലുള്ളവരോടും സർക്കാർ ആവശ്യപ്പെട്ടു.
ചൈനയിലാണ് ആപ്പിളിന്റെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുടെ ആസ്ഥാനം. ഐഫോണുകൾക്ക് രാജ്യത്ത് വിലക്ക് വരുന്നത് ഉൽപ്പാദനത്തെയും വിപണിയെയും ബാധിക്കും. എന്നാലും, ഏറെക്കുറേ നിർമാണ യൂണിറ്റുകൾ കമ്പനി ഇന്ത്യയിലേക്ക് മാറ്റുകയാണ്.
ഇന്ത്യയിൽ ടാറ്റയും ആപ്പിളിനോട് കൈകോർത്തു. തമിഴ്നാട്ടിൽ ആപ്പിളിന്റെ ഏറ്റവും വലിയ ഫാക്ടറി നിർമിക്കാനും തീരുമാനമായി. 50,000 ത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായിരിക്കും ഇത്.
Also Read: ഇനി വെറും 2 ആഴ്ച, ഈ UPI അക്കൗണ്ടുകൾ ജനുവരി മുതൽ പ്രവർത്തിക്കില്ല! Tech News
അടുത്ത വർഷം 50 മില്യൺ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കാനും ആപ്പിൾ ലക്ഷ്യമിടുന്നു. ഇത് മൊത്തത്തിലുള്ള ഐഫോൺ ഉൽപ്പാദനത്തിന്റെ 25 ശതമാനമാണ്.
ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കുന്നതിനൊപ്പം, ചൈനയിൽ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ, ചൈനയുടെ പുതിയ നീക്കം ആപ്പിളിന് തിരിച്ചടിയാണ്.