നിങ്ങൾ ഈ ആപ്പ്ലികേഷൻ ഉപയോഗിക്കുന്നുണ്ട് എങ്കിൽ സൂക്ഷിക്കുക

Updated on 23-Feb-2019
HIGHLIGHTS

ഈ ആപ്പിൽ നിന്നും പടമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക

നിലവിൽ പ്ലേ സ്റ്റോറുകളിൽ നിന്നും ഒരുപാടു ആപ്ലികേഷനുകൾ ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നതിന് ലഭിക്കുന്നതാണ് .എന്നാൽ അതിൽ എത്ര ആപ്ലികേഷനുകൾ നമുക്ക് വളരെ സെക്കുർ ആയി ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് അറിയില്ല .ഇപ്പോൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾവെച്ചു എനിഡെസ്ക്ക് എന്ന ആപ്ലികേഷനുകൾ വഴി പണമിടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക .പൂനയിലെ കൊമോസ് ബാങ്കിൽ നിന്നും  940 ദശലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി എടുത്തിരിക്കുന്നത് .വിസാകാർഡുകൾ ക്ളോൺ ചെയ്താണ് ഇത്തരത്തിൽ പണം തട്ടുന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത് .അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആപ്ലികേഷനുകൾ വഴി പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക .നിങ്ങളുടെ കാർഡുകളുടെ വിവരങ്ങൾ ഉത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ സേവ് ചെയ്തിരിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുക .

പണമിടപാടുകൾ എളുപ്പത്തിൽ നടത്താൻ സാധിക്കുന്ന ആപ്ലികേഷനുകൾ 

ഇപ്പോൾ എല്ലാം ഓൺലൈൻ വഴിയുള്ള കളികളാണ് .Paytm പോലെയുള്ള ആപ്ളിക്കേഷനുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് രണ്ടു ആപ്ലികേഷനുകൾ ആണ് .എങ്ങനെ എളുപ്പത്തിൽ നിങ്ങൾക്ക് ബാങ്കിൽ Q നിൽക്കാതെ തന്നെ പണമയക്കാം .

ഓൺലൈൻ വഴി പണമയക്കുന്നതിനു നിലവിൽ ഒരുപാടു ആപ്ലികേഷനുകൾ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് ഡോൺഡലോഡ് ചെയ്യാവുന്നതാണ് .അതിൽ നിന്നും മികച്ച രണ്ടു ആപ്ലികേഷനുകൾ ആണ് ഒന്ന് BHIM ആപ്ലികേഷൻ ,കൂടാതെ രണ്ടാമത്തെ ആപ്ലികേഷൻ ഗൂഗിൾ പുറത്തിറക്കിയ Tez എന്ന ആപ്ലിക്കേഷനും .അപ്പോൾ ഈ രണ്ടു ആപ്ലികേഷനുകൾ ഉപയോഗിക്കാത്തവർക്ക് ഇവിടെ എങ്ങനെ ഇതുവഴി നിങ്ങൾക്ക് പണമയക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കാം .

ആദ്യം തന്നെ ഈ രണ്ടു ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾക്ക് നിങ്ങൾ പെർമിഷൻ നൽകേണ്ടാതാണ് .ഇനി BHIM ആപ്ലികേഷനുകൾ ഉപയോഗിക്കുന്നവർക്ക് ആദ്യം BHIM തുറന്നതിനു ശേഷം അതിൽ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ ഉണ്ടാകും .അതിൽ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക .

നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുത്തുകഴിഞ്ഞാൽ അടുത്തതായി നിങ്ങളുടെ ബാങ്ക് അകൗണ്ട് നമ്പർ അതിൽ ആഡ് ചെയ്യാനുള്ള ഓപ്‌ഷനുകൾ ഉണ്ട് .അതിൽ നിങ്ങൾ ആഡ് ചെയ്യുക .നിങ്ങൾ BHIM ആപ്പിൽ അക്കൗണ്ട് നമ്പർ ആഡ് ചെയ്തതിനു ശേഷം താഴെ വീണ്ടും മൂന്ന്  ഓപ്‌ഷനുകൾ വേറെ വരുന്നതായിരിക്കും .സെന്റ് ,റിക്വസ്റ്റ് ,സ്കാൻ ആൻഡ് പേ എന്നി ഓപ്‌ഷനുകളാണിത് .ഇപ്പോൾ നിങ്ങൾക്ക് പണം നിങ്ങളുടെ സുഹൃത്തുകൾക്ക് അയക്കണമെങ്കിൽ ഈ ഓപ്‌ഷനുകൾ ഉപയോഗിച്ച എളുപ്പത്തിൽ അയക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :