റെക്കോർഡുകളെ കാറ്റിൽ പറത്തിക്കൊണ്ട് പുലിമുരുകന്റെ തേരോട്ടം വീണ്ടും .കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുലിമുരുകനിലെ വീഡിയോ സോങ് 14 മണിക്കൂറിനുള്ളിൽ കണ്ടുകഴിഞ്ഞത് 2 ലക്ഷം ആളുകൾ ആണ് . മലയാളത്തിൽ ഇതു റെക്കോർഡ് ആണ്. നേരത്തെ തന്നെ പുലിമുരുകന്റെ ട്രെയ്ലർ രണ്ടുദിവസം കൊണ്ട് 729,439 ആളുകളാണ് കണ്ടു കഴിഞ്ഞത്.
വൈശാഖ് സംവിധാനം ചിത്രം ഒക്ടോബർ 7നു തിയറ്ററുകളിൽ എത്തുന്നു .മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത് .
25 കോടി മുതല്‍മുടക്കില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് നിർമാണം നിർവ്വഹിച്ചിരിക്കുന്നത് .താരരാജാവിന്റെ പുലിമുരുകനെ വരവേൽക്കാൻ കേരളക്കര ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞതിനു ഒരു ഉദാഹരണംതന്നെയാണ് ഇത് .