അൺലിമിറ്റഡ് ഇന്റർനെറ്റിന്റെ ലോകത്തിലേക്ക് പുതിയ ഓഫറുകളുമായി ചാറ്റ് സിം എത്തുന്നു .ചാറ്റ് സിം 2 ആണ് MWC 2018 ൽ പരിചയപ്പെടുത്തിയത് .ഈ സിം കാർഡുകൾ ഉപയോഗിച്ച് 1 വർഷത്തേക്ക് സൗജന്യമായി ഉപഭോതാക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ sms ,വീഡിയോകൾ,മൾട്ടിമീഡിയ സന്ദേശങ്ങൾ എന്നിവയും ഇതിൽ സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്നു .ഏകദേശം 165 രാജ്യങ്ങളിൽ പുതിയ ചാറ്റ് സിം 2 ഉപയോഗിക്കുവാൻ സാധിക്കും എന്നാണ് സൂചനകൾ .
ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ ചാറ്റ് സിം 2 ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .മൈക്രോ, മിനി, നാനോ എന്നി സിം കാർഡുകളും ചാറ്റ് സിം 2 ൽ ലഭ്യമാകുന്നു .