10000 രൂപയുടെ ബഡ്‌ജെക്റ്റിൽ Oppo A71-2018

Updated on 04-Apr-2018
HIGHLIGHTS

ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളുമായി ഓപ്പോ

ഒപ്പോയുടെ  ഏറ്റവും പുതിയ  മോഡലായ Oppo A71 വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണിത് .ഇതിന്റെ വിപണിയിലെ വില  9990 രൂപയാണ് വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ ലഭ്യമാകുന്നു .

5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1.8GHz octa-core Qualcomm Snapdragon പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ 720×1280 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ആണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .Android 7.1 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

3000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .15 മണിക്കൂർ മുതൽ 19 മണിക്കൂർ വരെ നിൽക്കുന്ന ബാറ്ററിയാണ് ഇതിനുള്ളത് .137 ഗ്രാം ഭാരമുള്ള ഈ മോഡലുകളുടെ ഓൺലൈൻ ഷോപ്പുകളിലെ വില 9990 രൂപയാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :