ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ് പൈ .2018 ലെ ആദ്യത്തെ ആൻഡ്രോയിഡ് വേർഷൻ ആണ് ആൻഡ്രോയിഡ് പൈ .എന്നാൽ ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകളിൽ ഉപഭോതാക്കൾക്ക് ആൻഡ്രോയിഡിന്റെ പുതിയ പൈ ലഭിക്കുന്നതായിരിക്കും .അതിൽ ആദ്യം ലഭിക്കുന്നത് ഗൂഗിളിന്റെ തന്നെ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾക്കാണ് .ഇപ്പോൾ ആൻഡ്രോയിഡ് പൈ ലഭ്യമാകുന്ന മറ്റു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മനസ്സിലാക്കാം .
ഗൂഗിളിന്റെ ഏതെല്ലാം മോഡലുകളിൽ ഇപ്പോൾ ആൻഡ്രോയിഡ് പൈ ലഭിക്കുന്നു എന്ന് നോക്കാം .ഗൂഗിളിന്റെ പിക്സൽ മോഡലുകൾക്ക് ഇപ്പോൾ അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഗൂഗിൾ പിക്സൽ Xl ,പിക്സൽ 2 കൂടാതെ ഗൂഗിൾ പിക്സൽ 2 XL എന്നി മോഡലുകൾക്ക് ഇപ്പോൾ പി അപ്പ്ഡേറ്റ് ചെയ്യാവുന്നതാണ് .കൂടാതെ ഗൂഗിളിന്റെ പുതിയതായി പുറത്തിറങ്ങുന്ന മോഡലുകളിലും ഇത് ലഭിക്കുന്നതാണ് .
വൺപ്ലസ്സിന്റെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഇപ്പോൾ പി അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതായിരിക്കും .വൺപ്ലസിന്റെ 3 ,വൺപ്ലസ് 3ടി ,വൺപ്ലസ് 5 ,വൺപ്ലസ് 5ടി കൂടാതെ വൺപ്ലസ് ഏറ്റവും അവസാനമായി പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആയ വൺ പ്ലസ് 6 എന്നി മോഡലുകളിലും ആൻഡ്രോയിഡ് പി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
നോക്കിയ പുറത്തിറക്കിയ കുറച്ചു മോഡലുകൾക്കും ആൻഡ്രോയിഡ് പി ആപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .നോക്കിയ 7 പ്ലസ് ,നോക്കിയ 6.1 കൂടാതെ നോക്കിയ 8 SIROCCOഎന്നി മോഡലുകൾക്കും ആൻഡ്രോയിഡ് പി അപ്പ്ഡേഷൻ ഉണ്ടായിരിക്കുന്നതാണ് .ഒപ്പോയുടെ R15 ,വിവോയുടെ X21 കൂടാതെ സോണിയുടെ എക്‌സ്‌പീരിയ XZ2 എന്നി മോഡലുകളിലും ഇത് ലഭിക്കുന്നതാണ് .