ആൻഡ്രോയിഡ് ഫോണുകളിലെ മാൽവെയറുകളെ നേരിടാൻ മികച്ച ഉപാധിയുമായാണ് ഗൂഗിൾ വരുന്നത്. ആപ്പുകളും മറ്റും download ചെയ്യുമ്പോൾ വരുന്ന മാൽവെയറുകളിൽ നിന്ന് ഫോണുകളെ രക്ഷിക്കുന്ന (Free of malwares) പുതിയ അപ്ഡേറ്റാണിത്. ഇതിനായി, ഗൂഗിൾ Android 14 കൊണ്ടുവരുന്നു. ഇങ്ങനെ കാലഹരണപ്പെട്ട ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തടയാൻ Google പദ്ധതിയിടുന്നു. സൈഡ്‌ലോഡിങ്ങിലൂടെയും പഴയ ആപ്ലിക്കേഷനുകളിലൂടെയും മാൽവെയർ പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ആൻഡ്രോയിഡ് ഉപയോക്താക്കളെ അവരുടെ ആപ്ലിക്കേഷനുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് ഗൂഗിൾ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 13, 5.2% ഉപകരണങ്ങളിൽ മാത്രമുള്ളതിനാൽ, മാൽവെയർ (malware) വ്യാപനത്തിൽ നിന്ന് ഉപയോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന് Google ഏറ്റവും കുറഞ്ഞ API പരിധി Android 6.0 ആയി ഉയർത്തിയേക്കാം. കാലഹരണപ്പെട്ട സുരക്ഷാ പാച്ചുകളും കേടുപാടുകളുമുള്ള ആൻഡ്രോയിഡിന്റെ പഴയ പതിപ്പുകളെയാണ് മാൽവെയറുകൾ ആക്രമിക്കാനായി പലപ്പോഴും ലക്ഷ്യമിടുന്നത്.
ഗൂഗിൾ സൈഡ്‌ലോഡിങ് പ്രതിരോധിക്കുകയാണെങ്കിൽ, മാൽവെയർ ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി കുറയും. അതുപോലെ, OSന്റെ പുതിയ പതിപ്പുകളുള്ള പുതിയ സ്മാർട്ട്‌ഫോണുകൾക്ക് അവരുടെ ആപ്പുകൾ സമയബന്ധിതമായ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇത് നല്ലതാണ്. Android 14ൽ കാലഹരണപ്പെട്ട ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ ബ്രാൻഡുകളെ Google അനുവദിക്കും.