Android 14 Launch: പുതിയ OSലെ പുത്തൻ ഫീച്ചറുകൾ എന്തെല്ലാം?

Updated on 04-Oct-2023
HIGHLIGHTS

പിക്സൽ 8 സീരീസ് ഒക്ടോബർ 4 ന് പുറത്തിറക്കുമ്പോൾ ആൻഡ്രോയിഡ് 14-ഉം എത്തും

എല്ലാ ആൻഡ്രോയിഡ് വേർഷനുകൾക്കും ഗൂഗിൾ ഒരു രഹസ്യ നാമം നൽകാറുണ്ട്

മെച്ചപ്പെട്ട ഗ്രാഫിക്‌സ് അനുഭവം ആൻഡ്രോയിഡ് 14 നൽകും

Android ഫോണുകളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ഒരു വാർത്ത. ഐഫോൺ 15 ലോഞ്ചിനോടൊപ്പം പ്രാധാന്യത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ 8 സീരീസ് ഒക്ടോബർ 4 ന് പുറത്തിറക്കുമ്പോൾ Android 14-ഉം എത്തിയിരിക്കുന്നു.

പുതിയ സ്മാർട്ട്ഫോൺ OS

ഗൂഗിൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഒഎസ് ആയ ആൻഡ്രോയിഡ് 14ൻ്റെ രഹസ്യനാമമാണ് അപ്സൈഡ് ഡൗൺ കേക്ക്’. എല്ലാ ആൻഡ്രോയിഡ് വേർഷനുകൾക്കും ഗൂഗിൾ ഒരു രഹസ്യ നാമം നൽകാറുണ്ട്. ആൻഡ്രോയിഡ് 1.5 ന് കപ് കേക്ക്( Android 1.5: Cupcake) എന്ന് രഹസ്യനാമം നൽകിക്കൊണ്ടാണ് ഗൂഗിൾ ഈ പതിവ് തുടങ്ങിയത്.

Android 14 ഒഎസ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് 14 ഒഎസ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഗൂഗിളിൻ്റെ പിക്സൽ 8 സീരീസ് ​ഫോണുകൾക്ക് സ്വന്തമാകും. പിക്സൽ 8 സീരീസിൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് ഒക്ടോബർ 4 ന് ഗൂഗിൾ പുറത്തിറക്കിയത്. ആൻഡ്രോയിഡ് 14ൻ്റെ ബീറ്റ പതിപ്പ് നേരത്തെ ഗൂഗിൾ I/O ഇവന്റിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു.

ആൻഡ്രോയിഡ് 14 ഒഎസ് പ്രത്യേകതകൾ

മെച്ചപ്പെട്ട ഗ്രാഫിക്‌സ് അനുഭവം ആൻഡ്രോയിഡ് 14 നൽകുമെന്നാണ് ഗൂഗിൾ ​ഇതിനകം വെളിപ്പെടുത്തിയിട്ടുള്ളത്. കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന ലോക്ക് സ്‌ക്രീൻ, മെച്ചപ്പെട്ട ക്യാമറ, ഓഡിയോ ഓവർ യുഎസ്ബി ഉൾപ്പടെ ഒട്ടനവധി പുതുമകളുമായാണ് ആൻഡ്രോയിഡ് 14 എത്തുന്നത്. ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഇതിനകം ആൻഡ്രോയിഡ് 14 ന്റെ ബീറ്റ വേർഷൻ ലഭ്യമായിരുന്നു.

Android 14 അപ്സൈഡ് ഡൗൺ കേക്ക്

അപ്സൈഡ് ഡൗൺ കേക്ക്

മധുര പലഹാരങ്ങളുടെ പേര് ഉപയോഗിച്ചാണ് ഗൂഗിൾ ആൻഡ്രോയിഡ് വേർഷനുകൾക്ക് അ‌ക്ഷരമാലാ ക്രമത്തിൽ പേര് നൽകിവരുന്നത്. ഇത്തവണത്തെ ഊഴം U അ‌ക്ഷരത്തിന് ആയിരുന്നു. അ‌ങ്ങനെയാണ് അപ്സൈഡ് ഡൗൺ കേക്ക് പുതിയ ആൻഡ്രോയിഡ് 14 ന്റെ രഹസ്യപ്പേരായി മാറിയത്. അടിയിൽ ടോപ്പിങ്ങുകളും മുകളിൽ കേക്കും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കേക്ക് ആണിത്.

കൂടുതൽ വായിക്കൂ: Vivo V29 Series Launched: 50MP ക്യാമറ, 80W ഫാസ്റ്റ് ചാർജിങ്ങുമായി കിടിലൻ വിവോ എത്തി

കൂടുതല്‍ ദൈര്‍ഖ്യമുള്ള ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. ‘സ്‌കെഡ്യൂള്‍ എക്‌സാറ്റ് അലാം’ എന്ന പുത്തന്‍ ബാറ്ററി ഫീച്ചര്‍ 14 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ ഉപയോഗത്തിന് പ്രത്യേക പെര്‍മിഷന്‍സ് നല്‍കുന്നതിനാണ് ഈ ഓപ്ഷന്‍. ബാറ്ററിയുടെ മാനുഫാക്ചറിംഗ് ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ടാകും.

പ്രൈവസി സെക്യൂരിറ്റി ഫീച്ചേഴ്‌സിന്‍റെ കാര്യത്തിലും നിരവധി പ്രത്യേകതകൾ കൊണ്ടുവന്നിട്ടുണ്ട്. ഗാഡ്ജറ്റിലുള്ള പഴയ ആപ്പുകള്‍ നീക്കം ചെയ്യപ്പെടും. ഡാറ്റാ ഷെയറിംഗ് നോട്ടിഫിക്കേഷന്‍സ് മുന്‍പത്തേക്കാളും കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും, മാല്‍വെയര്‍ ഭീഷണികളില്‍ നിന്ന് ഒഴിവാകാന്‍ ബാക്ക് ഗ്രൗണ്ട് അഡ്ജസ്റ്റ്‌മെന്റസും കൊണ്ടുവന്നിട്ടുണ്ട്.

Connect On :