അമേരിക്ക സ്മാർട് ഫോണിനെ വിട്ട്, ഫീച്ചർ ഫോണുകളിലേക്ക്! കാരണം?

Updated on 31-Mar-2023
HIGHLIGHTS

അമേരിക്കയിൽ ഡംബ് ഫോണുകളുടെ വിപണി കുതിച്ചുയരുകയാണ്

സ്ക്രീൻ ടൈം പരമാവധി കുറയ്ക്കുക ഇതാണ് പ്രധാന ലക്ഷ്യം

മാനസികാരോ​ഗ്യം കണക്കിലെടുത്താണ് ഡംബ് ഫോണുകളുടെ ഉപയോഗം കൂടുന്നത്

ആഗോള തലത്തിൽ ഡംബ് ഫോണു(Dumb Phones)കളുടെ ഉപയോഗം കുറഞ്ഞേക്കാം. എന്നാൽ യുഎസിൽ ഡംബ് ഫോണു (Dumb Phones) കൾ വ്യത്യസ്തമായ ഒരു അദ്ധ്യായം തുടങ്ങുകയാണ്.  സ്ക്രീൻ ടൈം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്മാർട്ഫോൺ യു​ഗത്തിലും പലരും ഇത്തരം ഫോണുകൾ വാങ്ങുന്നത്. നോക്കിയ ഫോണുകളുടെ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ പോലുള്ള കമ്പനികൾ 2000-കളുടെ തുടക്കത്തിൽ ഉപയോഗിച്ചതിന് സമാനമായി ദശലക്ഷക്കണക്കിന് മൊബൈൽ ഉപകരണങ്ങൾ വിൽക്കുന്നത് തുടരുന്നു. ഇതിൽ ഫീച്ചർ ഫോണുകൾ എന്നറിയപ്പെടുന്നവ ഉൾപ്പെടുന്നു. 

USൽ ഡംബ് ഫോണുകളുടെ ഉപയോഗം കൂടുന്നു

യുഎസിൽ 2022-ൽ ഫീച്ചർ ഫ്ലിപ്പ് ഫോൺ വിൽപ്പന ഉയർന്നു. ഓരോ മാസവും പതിനായിരക്കണക്കിന് വിറ്റു. അതേസമയം, എച്ച്എംഡി (HMD)യുടെ ആഗോള ഫീച്ചർ ഫോൺ വിൽപ്പന കുറഞ്ഞതായി കമ്പനി അറിയിച്ചു. ഫീച്ചർ ഫോൺ വിൽപനയുടെ 80 ശതമാനവും നടന്നത് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ്. എന്നാൽ അമേരിക്കയിലെ ചെറുപ്പക്കാർ ഇത്തരം ഫോണുകൾ ഉപയോ​ഗിക്കുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് പലരും നോക്കിക്കാണുന്നത്.

സമൂഹമാധ്യമങ്ങളിലും ഡംബ് ഫോണുകളെ പ്രമോട്ട് ചെയ്യുന്നു

വടക്കേ അമേരിക്കയിൽ ഡംബ് ഫോണു (Dumb Phones) കളുടെ വിപണി കുതിച്ചുയരുകയാണ്. പങ്ക്റ്റ് (Punkt), ലൈറ്റ് (Light) എന്നിവ പോലുള്ള കമ്പനികൾ ഫോണുകളിലും സോഷ്യൽ മീഡിയകളിലും കുറച്ച് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഫോണുകൾ വിൽക്കാനുള്ള നീക്ക​ങ്ങൾ തുടങ്ങിക്കഴിഞ്ഞു. യൂട്യൂബ് (You Tube) പോലുള്ള സമൂഹമാധ്യമങ്ങളിൽ ഇത്തരം ഫോണുകളെ പ്രമോട്ട് ചെയ്യുന്ന ഇൻഫ്ളുവൻസർമാരും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

 

Connect On :