ഇന്ന് നിരത്തുകളിൽ വരെ AI വന്നിരിക്കുന്നു. മനുഷ്യജീവിതം കൂടുതൽ സുഗമമാക്കുക എന്നതാണ് ഇത്തരം Atificial Intelligenceലൂടെ ലക്ഷ്യമിടുന്നത്. ചാറ്റ്ജിപിറ്റി, ഗൂഗിൾ ബാർഡ്, മൈക്രോസോഫ്റ്റ് ബിംഗ് എല്ലാം ഇന്ന് AI ഉപയോഗിക്കുന്ന ജനപ്രിയ ചാറ്റ്ബോട്ടായി വളർന്നിരിക്കുന്നു.
ഇപ്പോഴിതാ ഇ-കൊമേഴ്സ് ഭീമനായ Amazonഉം തങ്ങളുടെ ഉപഭോക്താക്കൾക്കായി AI ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. അതായത്, ആമസോണിൽ കയറി ഷോപ്പിങ് ചെയ്യുന്ന ഏതൊരാൾക്കും AI പുതിയ പർച്ചേസ് അനുഭവം പങ്കുവയ്ക്കും. വെർച്വൽ അസിസ്റ്റന്റായ അലക്‌സയുടെ സേവനം ആമസോണിൽ ലഭ്യമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കാം ആമസോണിലെ AI.
Amzonൽ ഉൽപ്പന്നങ്ങളും മറ്റും സെർച്ച് ചെയ്യുന്നവക്ക് എഐയുടെ സഹായം ലഭ്യമാകും. ഉടനടി ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് ആമസോൺ പ്രതിനിധികൾ പറയുന്നത്. ഷോപ്പിങ്ങിന് ഉൽപ്പന്നങ്ങൾ തിരയുന്നതിന് മാത്രമല്ല, അതിവേഗം ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്നതിനും സമയം ലാഭിക്കുന്നതിനുമെല്ലാം ഈ എഐ സേവനം പ്രയോജനകരമാകും.
ഏത് ഉൽപ്പന്നങ്ങൾക്കെല്ലാമാണ് ഉപയോക്താക്കൾ കൂടുതൽ ഡിമാൻഡ് നൽകുന്നതെന്നും, ഇതിനെ കുറിച്ചുള്ള റിപ്പോർട്ടുകളുമെല്ലാം വിശകലനം ചെയ്യാൻ AIയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Amazonന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിലൂടെ അതിവേഗം ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിലേക്ക് എത്താറുണ്ട്. എന്നാൽ ഉൽപ്പന്നം ഉപഭോക്താക്കൾക്ക് അടുത്താണെങ്കിൽ, അതേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം ഡെലിവറി ചെയ്യാൻ AI മറ്റ് ഉപയോക്താക്കൾക്കും സഹായമാകും.
സെർച്ച് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഏറ്റവും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കണ്ടുപിടിക്കുന്നതിനും, അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വളരെ പെട്ടെന്ന് ഡെലിവറി ചെയ്യുന്നതിനും AI സേവനം എന്തായാലും പ്രയോജനപ്പെടും.
വെറുതെ ബുക്കിങ്ങിന് മാത്രമല്ല, നൂതന ടെക്നോളജികൾ ഉപയോഗിക്കാൻ ആമസോൺ പദ്ധതിയിടുന്നത്. വലിയ ഭാരമുള്ള പാക്കേജുകളും മറ്റും എടുക്കാനും ഉയർത്താനും മനുഷ്യന് പ്രയാസമുള്ളതിനാൽ ഇത്തരം ജോലികൾക്ക് ആമസോൺ കേന്ദ്രങ്ങളിൽ റോബോട്ടിക്സും ഉപയോഗിക്കുന്നു. മാത്രമല്ല, ആമസോൺ ഉപഭോക്തൃ ഓർഡറുകളിൽ 75 ശതമാനവും റോബോട്ടിക്സ് കൈകാര്യം ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.