6.52 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയോടെ വരുന്ന Redmi A സീരീസ് ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ മാസം Redmi A2 പ്ലസിനൊപ്പം ഇന്ത്യക്കാർക്കായി അവതരിപ്പിച്ച Redmi A2 ഫോണിന്റെ വിൽപ്പന തുടങ്ങി. Redmi A2വിന്റെ 64GB സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഫോണിന്റെ ഫീച്ചറുകൾ മനസിലാക്കിയ ശേഷം റെഡ്മി എ2 വാങ്ങുന്നതിന് അനുയോജ്യമാണോ അല്ലയോ എന്ന് നോക്കാം.
120Hz ടച്ച് സാമ്പിൾ റേറ്റുള്ള 6.52 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഫോണിൽ വരുന്നത്. മീഡിയടെക് ഹീലിയോ G36 5G ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യുവൽ സിം ഫീച്ചറുകളുള്ള സ്മാർട്ട്ഫോണിന്റെ OS ആൻഡ്രോയിഡ് 13 ആണ്. 6.52-ഇഞ്ച് HD+ (1,600 x 720 പിക്സലുകൾ) LCD സ്‌ക്രീനാണ് ഫോണിലുള്ളത്. കൂടാതെ, മീഡിയാടെക് ഹീലിയോ G36 SoC പ്രോസസറാണ് റെഡ്മി A2വിലുള്ളത്.
ക്യാമറയിലും റെഡ്മി മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. AI പിന്തുണയുള്ള ഇരട്ട പിൻ ക്യാമറ യൂണിറ്റാണ് Redmi A2വിൽ ക്രമീകരിച്ചിരിക്കുന്നത്. 8 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും QVGA ക്യാമറയും ഇതിലുണ്ട്. സെൽഫി, വീഡിയോ ചാറ്റ് എന്നിവയ്ക്കായി 5 MPയുടെ ഫ്രെണ്ട് ക്യാമറയും വരുന്നു. ഫോണിൽ 64 GBയാണ് സ്റ്റോറേജ്. ഇതിന് പുറമെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 GB വരെ ഫോണിന്റെ സ്റ്റോറേജ് വീണ്ടും വർധിപ്പിക്കാം. വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഫോണിൽ ലഭ്യമാണ്.
BUY NOW: CLICK HERE
കറുപ്പ്, ഇളം പച്ച, ഇളം നീല നിറങ്ങളിൽ ഫോൺ വിപണിയിൽ ലഭ്യമാണ്. 2 GB + 64 GB വേരിയന്റ് ഇപ്പോൾ നിങ്ങൾക്ക് ആമസോൺ വഴിയോ Mi.com വഴിയോ വാങ്ങാം. ഇന്ന് മുതലാണ് ഫോണിന്റെ വിൽപ്പന തുടങ്ങിയത്.
റെഡ്മി എ2വിനൊപ്പം റെഡ്മി എ2+ഉം ലോഞ്ച് ചെയ്തിരുന്നു. ഇത് താരതമ്യേന ഉയർന്ന ക്യാമറ ഫീച്ചറുകളുമായി വരുന്നു.
6.52-ഇഞ്ച് HD+ വാട്ടർ-ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയും, 120Hz ടച്ച് സാംപ്ലിംഗ് റേറ്റുമാണ് ഫോണിൽ വരുന്നത്. 10 W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയും ഫോണിലുണ്ട്. ഒക്ടാകോർ ഹീലിയോ ജി36 പ്രൊസസറാണ് റെഡ്മി A2+ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.