ഈ വർഷത്തെ Amazon Great Republic Day sale ഉടൻ ആരംഭിക്കും. 2025-ന്റെ ആദ്യ മെഗാസെയിലാണ് ആമസോണിലൂടെ അരങ്ങേറുന്നത്. സ്മാർട്ഫോണുകളും, ഇലക്ട്രോണിക്, ഫാഷൻ, സ്മാർട് ഡിവൈസുകളും കിഴിവിൽ വാങ്ങാനുള്ള സ്പെഷ്യൽ സെയിലാണിത്.
എല്ലാക്കൊല്ലവും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് Amazon Sale നടത്താറുണ്ട്. 2025 റിപ്പബ്ലിക് ദിന സെയിലിന്റെ തീയതി ആമസോൺ പുറത്തുവിട്ടു.
നിങ്ങൾക്ക് വളരെ ലാഭത്തിൽ പർച്ചേസ് ചെയ്യാനുള്ള അവസരമാണ് ആമസോൺ സെയിൽ ഒരുക്കുന്നത്. അടുത്ത വാരം തുടക്കം തന്നെ ആമസോൺ റിപ്പബ്ലിക് സെയിൽ ആരംഭിക്കുകയാണ്. ജനുവരി 13-ന് ഉച്ചയ്ക്ക് 12 മണിക്കാണ് Republic Sale തുടങ്ങുന്നത്. ഇതിന് മുന്നേ പ്രൈം അംഗങ്ങൾക്കുള്ള സ്പെഷ്യൽ ഓഫറുകളും ലഭിക്കുന്നു.
ആമസോൺ പ്രൈം അംഗങ്ങൾക്ക് 12 കഴിഞ്ഞുള്ള അർധരാത്രിയിൽ സെയിൽ ഓഫറുകളിലൂടെ പർച്ചേസ് ചെയ്യാം. ഇതിന് ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് റിപ്ലബ്ലിക് ഡേ സെയിൽ എല്ലാവർക്കുമായി ആംരഭിക്കുക. ജനുവരി 19 വരെയായിരിക്കും സെയിൽ മാമാങ്കമെന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്.
ജനുവരി 13 തിങ്കളാഴ്ച ആമസോൺ ഷോപ്പിങ് മാമാങ്കം ആരംഭിക്കുകയാണ്. എന്നാൽ നിങ്ങളൊരു പ്രൈം മെമ്പറാണെങ്കിൽ ഇത്രയും നേരം കാത്തിരിക്കണ്ട. ഞായറാഴ്ച അർധരാത്രി മുതൽ നിങ്ങൾക്ക് സ്പെഷ്യൽ കിഴിവുകൾ ലഭിക്കുന്നു. ഡീലുകളിലൂടെ സ്റ്റോക്ക് തീരുന്നതിന് മുമ്പ് എല്ലാം പർച്ചേസ് ചെയ്യാം.
നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ശരിക്കും സുവർണാവസരമാണ്. കാരണം മൊബൈൽ ഫോണുകൾ ഏറ്റവും വിശ്വസനീയമായ പ്ലാറ്റ്ഫോമിലൂടെ വാങ്ങാം. അതും മറ്റെങ്ങുമില്ലാത്ത ഓഫറിൽ ആമസോണിൽ ലഭിക്കും. SBI കാർഡിലൂടെ അധിക കിഴിവും സ്വന്തമാക്കാനാകും. ഏതെല്ലാം ഫോണുകൾക്കാണ് മുഖ്യമായും ആമസോൺ ഓഫർ തരുന്നതെന്ന് നോക്കാം.
IQOO OFFERS: ഐഖൂ Neo 9 പ്രോ, ഐഖൂ Neo 12 എന്നിവയ്ക്ക് കിഴിവുണ്ടാകും. ഐക്യൂ Z9 സീരീസ് ഫോണുകൾക്കും, ഐഖൂ 13-നും കിഴിവ് ലഭിക്കും.
OnePlus: വൺപ്ലസ് നോർഡ് 4, നോർഡ് സിഇ4, നോർഡ് സിഇ4 ലൈറ്റ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മോഡലുകൾ ഓഫറിലെത്തും. ഇപ്പോഴെത്തിയ വൺഫ്ലസ് 13, 13R എന്നിവയും സ്പെഷ്യൽ വിൽപ്പനയുടെ ഭാഗമാകും.
Read More: Samsung Galaxy S25: വരുന്ന വമ്പൻ Samsung ഫോണിലെ 5 WOW ഫീച്ചറുകൾ
10000 രൂപയിൽ താഴെ വാങ്ങാം: ഏറ്റവും ജനപ്രിയമായ സ്മാർട്ഫോൺ ബ്രാൻഡുകളാണ് Redmi, POCO, Samsung, Realme തുടങ്ങിയവ. ഇവരുടെ കിടിലൻ ഫോണുകൾ നിങ്ങൾക്ക് 10,000 രൂപയിൽ താഴെ ലഭിക്കുന്നതാണ്.
പ്രീമിയം, ഹൈ-ടെക് ഫോണുകൾക്കും കിഴിവുണ്ടാകും. മോട്ടറോള റേസർ 50 അൾട്രാ, ടെക്നോ ഫാന്റം V ഫോൾഡ് 5 എന്നീ മടക്ക് ഫോണുകൾ ലാഭത്തിൽ പർച്ചേസ് ചെയ്യാനാകും. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് S23 Ultra, ഐഫോണുകളും റിപ്ലബ്ലിക് ഓഫറിൽ കിട്ടും.