2024ന്റെ ആദ്യ മെഗാ സെയിലിന് ഇതാ കൊടി കേറുന്നു. Amazon-ന്റെ ഏറ്റവും വലിയ ആദായ വിൽപ്പനയും ജനുവരിയിൽ വരുന്നു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ആമസോൺ സ്പെഷ്യൽ സെയിൽ നടക്കുന്നുണ്ട്. ഈ വർഷത്തെ Republic Day Sale 2024 അടുത്ത വാരം തുടങ്ങും.
റിപ്ലബിക് ഡേ സെയിലിന്റെ തീയതിയും ഓഫറുകളും വരുംദിവസങ്ങളിൽ ആമസോൺ പുറത്തുവിടും. ഇത്തവണ ഐഫോണിനും മറ്റ് പ്രീമിയം ആൻഡ്രോയിഡ് ഫോണുകൾക്കും വലിയ വിലക്കുറവ് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം ജനുവരി 15നായിരുന്നു സെയിൽ. ഈ വർഷവും ജനുവരി പകുതിയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്.
ഐഫോൺ 13, വൺപ്ലസ് 11 എന്നിവയെല്ലാം നിങ്ങൾക്ക് ആദായ വിലയ്ക്ക് വാങ്ങാം. സാംസങ് ഗാലക്സി S23 5G, ഐക്യൂ Z7 Pro 5G എന്നിവ വലിയ വിലക്കിഴിവിൽ ലഭിക്കും. വൺപ്ലസ് നോർഡ് CE3 ലൈറ്റ്, ഹോണർ 90 5G ഫോണുകളും ഓഫറിൽ ലഭിക്കും. റെഡ്മി 12 5G, വൺപ്ലസ് 11R തുടങ്ങിയ ജനപ്രിയ സെറ്റുകളും സ്പെഷ്യൽ ഓഫറിൽ വാങ്ങാനാകും.
നിലവിൽ 59,900 രൂപ വില വരുന്ന ഐഫോൺ 13നും ഓഫർ ലഭിക്കും. മികച്ച കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ ജനപ്രിയ ആൻഡ്രോയിഡ് ഫോണായിരുന്നു വൺപ്ലസ് 11. 56,999 രൂപയാണ് ഫോണിന്റെ വിപണി വില. എന്നാൽ ഈ വൺപ്ലസ് ഫോണും നിങ്ങൾക്ക് പ്രത്യേക കിഴിവിൽ വാങ്ങിക്കാം.
പതിവ് പോലെ ഫോണുകൾക്ക് മാത്രമല്ല ഉപകരണങ്ങളിൽ വിലക്കിഴിവ് നൽകുക. ഫോൺ കേസുകളും പവർ ബാങ്കുകളും സ്പെഷ്യൽ ഓഫറിൽ വാങ്ങാം. ചാർജറുകൾ, ഹെഡ്സെറ്റുകൾ, മൊബൈൽ പ്രൊജക്‌ടറുകളും വലിയ വിലക്കുറവിൽ വാങ്ങാം. അതിനാൽ ഫോണുകളും സ്‌മാർട്ട്‌ഫോൺ ആക്‌സസറികളും ഏറ്റവും ലാഭത്തിൽ വാങ്ങാനുള്ള അവസരമാണിത്.
ലാപ്ടോപ്പുകളും സ്മാർട്ട് വാച്ചുകളുമെല്ലാം ഈ സെയിൽ ഉത്സവത്തിൽ ഓഫറിൽ ലഭിക്കും. 75 ശതമാനം വരെ കിഴിവാണ് ഈ ഉപകരണങ്ങൾക്ക് ലഭിക്കുന്നത്.
ആമസോൺ സെയിലിൽ നിങ്ങൾക്ക് മറ്റ് ഓഫറുകളും കണ്ടെത്താനാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ പ്രത്യേക വിലക്കിഴിവുണ്ടാകും. എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിലും വിലക്കിഴിവ് കൂടുതൽ ലഭിക്കും. 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്. ഇതിന് പുറമെ തവണകളായി പണം അടയ്ക്കുകയാണെങ്കിലും നല്ലതാണ്. ഇവർക്കായി ആമസോൺ EMI ഓപ്ഷനുകളും മറ്റും നൽകുന്നു.
READ MORE: UPI Scam: LIC ഏജന്റെന്ന വ്യാജേന 45,000 രൂപ തട്ടാൻ ശ്രമം, ഭംഗിയായി പൊളിച്ചടുക്കി യുവതി
ആമസോൺ പ്രൈം അംഗത്വമുള്ളവർക്ക് ഈ സെയിൽ മാക്സിമം പ്രയോജനപ്പെടുത്താം. കാരണം, സാധാരണ സെയിലിൽ നിന്നും ഒരു ദിവസം മുന്നേ ഇവർക്ക് ഓഫറുകൾ ലഭിക്കും. ഇതിനെ പ്രൈം ഡേ സെയിൽ എന്നാണ് പറയുന്നത്.