ഒരു വർഷത്തേക്ക് വെറും 599 രൂപ, ഇന്ത്യക്കാർക്ക് ആമസോൺ പ്രൈം വീഡിയോ നൽകുന്ന സ്പെഷ്യൽ പ്ലാൻ

ഒരു വർഷത്തേക്ക് വെറും 599 രൂപ, ഇന്ത്യക്കാർക്ക് ആമസോൺ പ്രൈം വീഡിയോ നൽകുന്ന സ്പെഷ്യൽ പ്ലാൻ
HIGHLIGHTS

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ആമസോൺ പ്രൈം വീഡിയോ ചെലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു

ഒരു വർഷത്തേക്ക് വെറും 599 രൂപ മുടക്കി മൊബൈലിൽ ആമസോൺ പ്രൈം വീഡിയോ സിനിമകളും സീരിസുകളും ആസ്വദിക്കാനാകും

ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാൻ ലഭ്യമാകുക

വലിയ തുക കൊടുത്ത് സബ്‌സ്‌ക്രിപ്ഷൻ വാങ്ങുന്നതിൽ ഇന്ത്യക്കാർ അധികം താൽപ്പര്യപ്പെടാത്തതിനാൽ തന്നെ ഇന്ത്യയ്ക്ക് മാത്രമായി ചെലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ (Amazon Prime Video). ഒരു വർഷത്തേക്ക് 599 രൂപ ചെലവഴിക്കുകയാണെങ്കിൽ നിങ്ങളുടെ മൊബൈലിൽ ആമസോൺ പ്രൈം ലഭ്യമാകുന്നതിനുള്ള പുതിയ ഓഫറാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. അതായത്, ആമസോൺ പ്രൈം വീഡിയോയുടെ പ്രതിമാസം 179 രൂപ ഈടാക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനിനേക്കാൾ വില കുറഞ്ഞ പ്ലാനാണിത്. മൊബൈൽ ഒൺലി പ്ലാനായ ഈ ഓഫറിനെ കുറിച്ച് കൂടുതലറിയാം.

ആമസോൺ പ്രൈം വീഡിയോ മൊബൈൽ ഒൺലി സബ്സ്ക്രിപ്ഷൻ; കൂടുതൽ വിവരങ്ങൾ

ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന് വേണ്ടി നിങ്ങൾ ചെലവാക്കേണ്ടത് 599 രൂപയാണ്. അതായത്, പ്രതിമാസം വെറും 50 രൂപ. ഈ പ്ലാൻ ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് ലഭ്യമാകുക. അതുകൊണ്ട് തന്നെ സാധാരണ പ്ലാനിലുള്ളത് പോലെ ഒന്നിലധികം ആളുകൾക്ക് ആമസോൺ പ്രൈം ആക്സസ് ചെയ്യാൻ സാധിക്കുന്നതല്ല. ആമസോൺ പ്രൈം വീഡിയോ മൊബൈൽ ഒൺലി സബ്സ്ക്രിപ്ഷൻ (Amazon Prime Video Mobile-Only Subscription) മറ്റ് സവിശേഷതകൾ എന്തെന്നാൽ, നിങ്ങളുടെ മൊബൈലിൽ എല്ലാ ആമസോൺ ഒറിജിനലുകളും ലൈവ് ക്രിക്കറ്റ് മത്സരങ്ങളും ലഭിക്കുന്നതായിരിക്കും. കൂടാതെ IMDb നൽകുന്ന എക്സ്-റേ പോലുള്ള ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. ഓഫ്ലൈനായി വീഡിയോ കാണാനുള്ള ഡൗൺലോഡ് ഓപ്ഷനും ഇതിലൂടെ ലഭിക്കും.

മാസം 199 രൂപയിൽ മൊബൈലിൽ മാത്രം ലഭ്യമാകുന്ന മൊബൈൽ-ഒൺലി പ്ലാൻ അടുത്തിടെ നെറ്റ്ഫ്ലിക്സും പുറത്തിറക്കിയിരുന്നു. ഇതിനേക്കാൾ താരതമ്യേന കുറഞ്ഞ തുകയാണ് ആമസോണിന്റെ മൊബൈൽ ഒൺലി പ്ലാനിന് വരുന്നത്. എന്നാൽ വീഡിയോകൾ  HD റെസല്യൂഷനിൽ കാണാൻ സാധിക്കില്ല.  എന്നിരുന്നാലും, മൊബൈൽ സ്‌ക്രീനിൽ SDയിൽ നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും സീരീസുകളും ആസ്വദിക്കുന്നത് വീഡിയോ നിലവാരത്തെ ബാധിക്കില്ല. അതുപോലെ, ഈ ഓഫറിലൂടെ ആമസോണിന്റെ പ്രൈം ഡേയ്‌സ് സെയിൽസ്, പ്രൈം ഡീലുകൾ ഡിസ്‌കൗണ്ട്, ഏകദിന ഡെലിവറി എന്നിങ്ങനെയുള്ള ഷോപ്പിങ് ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആൻഡ്രോയിഡ്, ഐഫോണുകളിൽ ആപ്പിലൂടെയോ വെബിലെ പ്രൈം വീഡിയോ ആപ്പിലൂടെയോ ആക്സസ് ചെയ്യാവുന്നതാണ്. അധികം പണം മുടക്കാതെ ഒരു വർഷം മുഴുവൻ ഒടിടി സേവനങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കുമെന്നത് കൂടുതൽ ഗുണഭോക്താക്കളെ ആമസോൺ പ്രൈം വീഡിയോയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo