അടുത്ത വർഷം ആദ്യം Amazon Prime Videoയിൽ പരസ്യങ്ങൾ കാണിക്കാൻ തുടങ്ങുമെന്ന് ആമസോൺ ഒരു അപ്‌ഡേറ്റിൽ പറഞ്ഞു. ടിവി ഷോകളും സിനിമകളും നിര്‍മിക്കുന്നതിന് കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, നെറ്റ്ഫ്‌ളിക്‌സ് ഉൾപ്പടെയുള്ളവരെ അനുകരിച്ചുകൊണ്ടാണ് പ്രൈം വീഡിയോയുടെ പുതിയ നീക്കം.
2024-ന്റെ തുടക്കത്തിൽ യുഎസ്, യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ പരസ്യങ്ങൾ അവതരിപ്പിക്കുമെന്ന് ആമസോൺ അറിയിച്ചു. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ എന്നിവിടങ്ങളിലെ പ്രൈം വീഡിയോ ഉപയോക്താക്കൾ വർഷാവസാനം പരസ്യങ്ങൾ കണ്ടുതുടങ്ങും.
Read More: Tatkal Ticket Booking Tool: തത്ക്കാൽ ടിക്കറ്റുകൾക്ക് ഇനിയൊരു ഈസി ടൂൾ…
Amazon Prime Videoയിൽ പരസ്യങ്ങൾ അവതരിപ്പിക്കാനുള്ള ആസൂത്രണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ജൂണിൽ ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. എന്നാല്‍ അധിക തുക നല്‍കിയാല്‍ ഈ പരസ്യങ്ങള്‍ ഒഴിവാക്കാം.
യുഎസില്‍ 2.99 ഡോളര്‍ പ്രതിമാസ നിരക്ക് നല്‍കിയാല്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാം. മറ്റ് രാജ്യങ്ങളിലെ നിരക്കുകള്‍ ലീനിയർ പ്രോഗ്രാമിംഗിനേക്കാൾ കുറച്ച് പരസ്യങ്ങൾ കാണിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. വെറൈറ്റി പ്രകാരം മണിക്കൂറിൽ നാല് മിനിറ്റാണ് പരസ്യത്തിന്റെ മാനദണ്ഡം.
ടിവിയിലും മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ഉള്ളതിനേക്കാൾ കുറച്ച് പരസ്യങ്ങളാണ് Amazon Prime Videoയിൽ ഉള്ളതെന്നാണ് കമ്പനി പറയുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഹോട്ട്സ്റ്റാർ എന്നിവയുടെ പാതയിലേക്ക് അടുത്തിടെ ജിയോ സിനിമയും എത്തിയിരുന്നു. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെ പോലെ തന്നെ ജിയോ സിനിമയും പണമീടാക്കി തുടങ്ങി.
ഐപിഎൽ 2023 ലെ വ്യൂവേഴ്സിന്റെ എണ്ണത്തിലെ വർധന ജിയോ സിനിമയുടെ വളർച്ചയുടെ തെളിവായിരുന്നു.