ഇന്ത്യയിൽ Amazon Prime വീണ്ടും സബ്‌സ്‌ക്രിപ്ഷൻ നിരക്ക് കൂട്ടാനൊരുങ്ങുന്നു

Updated on 27-Apr-2023
HIGHLIGHTS

സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ വില 50 ശതമാനം വരെ വർധിപ്പിക്കും

ആമസോൺ ഇന്ത്യയിൽ 3 പ്രൈം സബ്സ്ക്രിപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്

999 രൂപയായിരുന്ന വാർഷിക പ്ലാൻ ഇനിമുതൽ 1499 രൂപയ്ക്കാണ് ലഭിക്കുക

ആമസോൺ പ്രൈം (Amazon Prime) മെമ്പർഷിപ്പിന്റെ നിരക്ക് വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആമസോൺ ഇന്ത്യ. Subscription planന്റെ വില 50 ശതമാനം വരെ വർധിപ്പിക്കുമെന്നാണ്‌  ആമസോൺ (Amazon)  ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം(Amazon Prime). ആഗോളതലത്തിൽ ആമസോൺ പ്രൈമിന് 100 ദശലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ട്. ആമസോൺ പ്രൈമി (Amazon Prime)ൽ ഒറിജിനൽ കണ്ടന്റ് ഉൾപ്പെടെ വിവിധ ഭാഷകളിലും പലതരം സെഗ്‌മെന്റുകളിലുമായുള്ള ആയിരക്കണക്കിന് സിനിമകളും ഷോകളും ലഭ്യമാണ്. പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കാൻ പോവുകയാണെങ്കിൽ, നിലവിലുള്ള നിരക്കിൽ തന്നെ സബ്ക്രിപ്ഷൻ അടുത്ത ഒരു വർഷത്തേക്ക് കൂടി എടുക്കാൻ സാധിക്കും.

999 രൂപയാണ് നിലവിൽ പ്രൈം സബ്ക്രിപ്ഷനായി ഓരോ സബ്സ്ക്രൈബേഴ്‌സും നൽകുന്ന തുക. ആമസോൺ പ്രൈമിന്റെ സബ്ക്രിപ്ഷന്റെ നിരക്കുകൾ ഉടൻ തന്നെ വർധിപ്പിക്കാനാണ്  കമ്പനിയുടെ തീരുമാനം. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന്റെ പുതുക്കിയ വിലകൾ

ആമസോൺ ഇന്ത്യയിൽ മൂന്ന് പ്രൈം സബ്സ്ക്രിപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. പ്രതിമാസ പ്ലാൻ, ത്രൈമാസ പ്ലാൻ, വാർഷിക പ്ലാൻ എന്നിങ്ങനെയാണ് ഈ മൂന്ന് പ്ലാനുകളും വേർതിരിക്കുന്നത്. ഒരു മാസത്തേക്കുള്ള പ്ലാനിന് നിലവിൽ 179 രൂപയാണ് വില. ഇത് ഇനി മുതൽ 299 രൂപയായി വർധിപ്പിക്കും. 50 ശതമാനത്തോളം വർധനവാണ് ഇതിൽ ഉണ്ടാകുന്നത്. മൂന്ന് മാസത്തെ പ്ലാനിന് നിലവിൽ 459 രൂപയാണ് വില. ഈ പ്ലാനിന് 599 രൂപയാകും  സബ്സ്ക്രിപ്ഷൻ. വാർഷിക സബ്സ്ക്രിപ്ഷന്റെ വില നിലവിൽ 999 രൂപയാണ്. ഇത് ഇനി മുതൽ 1,499 രൂപയാകും. 400 രൂപയുടെ വർധനവാണ് വാർഷിക പ്ലാനിൽ ഉണ്ടാകുന്നത്.

വില വർധനവിന്  കാരണം

പ്രൈം സബ്സ്ക്രിപ്ഷൻ 2016ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. ഇത് ടിവി ഷോകളും ആമസോൺ ഒറിജിനലുകളും അടക്കം 10 ഭാഷകളിൽ വിവിധ  പരിപാടികൾ ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. 70 ദശലക്ഷം പാട്ടുകൾ പരസ്യങ്ങൾ ഒന്നുമില്ലാതെ കേൾക്കാൻ സാധിക്കുമെന്നും ആമസോൺ പ്രൈം വ്യക്തമാക്കുന്നു. ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇതിലൂടെ ലഭിക്കുന്നു. തുടക്കത്തിൽ ഒരു വർഷത്തെ സബ്ക്രിപ്ഷനായി ഉപയോക്താവ് ചിലവഴിക്കേണ്ടി വന്നത് 499 രൂപയായിരുന്നു. 2021ലായിരുന്നു അവസാനമായി നിരക്കുകൾ വർധിപ്പിച്ചത്.

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന്റെ ഗുണങ്ങൾ

വാർഷിക സബ്ക്രിപ്ഷന് 499 രൂപ ഉണ്ടായിരുന്നതിൽ നിന്നും ഉയർന്നു ഇപ്പോൾ 1499 രൂപ വരെ വന്നു നിൽക്കുന്നു. ഉയർന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ആണെങ്കിലും ഉപഭോക്താക്കളെ ഈ പ്ലാൻ നിരാശരാക്കിയില്ല. ആമസോൺ പ്രൈം വീഡിയോയിൽ മികച്ച കണ്ടന്റുകൾ ലഭ്യമാക്കിയും ആമസോൺ മ്യൂസിക്കിലൂടെ പരസ്യങ്ങളില്ലാതെ പാട്ടുകൾ നൽകിയും ആമസോണിൽ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോൾ ഓഫറുകളും വേഗത്തിലുള്ള ഡെലിവറിയും ഡെലിവറി ചാർജ് ഈടാകാതെയുള്ള സേവനവുമെല്ലാം പ്രൈം മെമ്പർഷിപ്പിന്റെ ഗുണങ്ങളാണ്. 

Connect On :