പ്രധാന മൂന്ന് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ നോക്കാം
1 വർഷം വരെ ലഭിക്കുന്ന പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നതാണു്
ഇന്ന് ഇന്ത്യയിൽ വലിയ ഡിമാൻഡ് ഉള്ള ഒന്നാണ് OTT പ്ലാറ്റ് ഫോമുകൾ .ഇന്ത്യയിൽ ഒരുപാടു OTT പ്ലാറ്റ്‌ഫോമുകൾ ലഭിക്കുന്നുണ്ട് .വളരെ കുറഞ്ഞ തുകയ്ക്ക് മുതൽ കൂടിയ തുകയ്ക്ക് വരെ ലഭിക്കുന്ന OTT പ്ലാറ്റ് ഫോമുകൾ നിലവിൽ ഉണ്ട് .എന്നാൽ അക്കൂട്ടത്തിൽ എടുത്തു പറയേണ്ട കുറച്ചു സ്‌ട്രീമിംഗ് സർവീസുകളാണ് ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,Zee 5 ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ,സോണി ലിവ് എന്നിവ .
ഇതിൽ നെറ്റ്ഫ്ലിക്സ് അടക്കം ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ നൽകുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ആമസോൺ പ്രൈം നൽകുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളെക്കുറിച്ചു നോക്കാം .പ്രധാനമായും മൂന്ന് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളാണ് ഇപ്പോൾ ആമസോൺ പ്രൈംമിൽ ഉള്ളത് .1 മാസ്സത്തെ ,മൂന്ന് മാസ്സത്തെ കൂടാതെ 1 വർഷത്തെ എന്നി പ്ലാനുകൾ ലഭിക്കുന്നതാണ് .
ആദ്യം 1 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ആമസോൺ പ്രൈം പ്ലാനുകൾ നോക്കാം .179 രൂപയുടെ മെമ്പർഷിപ്പിൽ ആണ് 1 മാസ്സത്തെ ആമസോൺ പ്രൈം ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളാണ് .459 രൂപയുടെ മെമ്പർഷിപ്പിൽ ആണ് ഇത് ലഭ്യമാകുന്നത് .
അവസാനമായി 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളാണ് .1499 രൂപയുടെ മെമ്പർഷിപ്പിലാണ് ആമസോൺ പ്രൈം 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ നൽകുന്നത് .നിലവിൽ ലഭിക്കുന്ന മൂന്നു ആമസോൺ പ്രൈം മെമ്പർ ഷിപ്പ് പ്ലാനുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത് .