digit zero1 awards

തിയറ്ററിൽ നിലംതൊടാതെ പോയി ;ഇതാ OTTയിൽ എത്തിയിരിക്കുന്നു

തിയറ്ററിൽ നിലംതൊടാതെ പോയി ;ഇതാ OTTയിൽ എത്തിയിരിക്കുന്നു
HIGHLIGHTS

ഇപ്പോൾ ആമസോൺ പ്രൈംമിൽ കാണാവുന്ന പുതിയ സിനിമകൾ

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി 12 th മാൻ ഇപ്പോൾ കാണാം

ബോളിവുഡിൽ നിന്നും പുതിയ റിലീസുകൾ എത്തിയിരിക്കുന്നു  .ഏപ്രിൽ 29നു തിയറ്ററുകളിൽ എത്തിയ  Heropanti 2 എന്ന സിനിമയാണ് ഇപ്പോൾ  OTT യിൽ റിലീസ് ചെയ്തിരിക്കുന്നത്  .ബോളിവുഡിലെ യുവതാരം  Tiger Shroff നായകനായി എത്തിയ സിനിമ കൂടിയായിരുന്നു ഇത് .2014 ൽ പുറത്തിറങ്ങിയ  Heropanti എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത് .2014 ൽ തിയറ്ററുകളിൽ എത്തിയ Heropanti എന്ന സിനിമ ഒരു വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു കൈവരിച്ചിരുന്നത് . 

മുടക്കുമുതലിന്റെ രണ്ടിരട്ടിയായിരുന്നു  Heropanti തിയറ്ററുകളിൽ നിന്നും നേടിയിരുന്നത് .എന്നാൽ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ സിനിമ ഇറങ്ങിയതും പോയതും അറിഞ്ഞില്ല എന്ന് തന്നെ പറയാം .തിയറ്ററുകളിൽ നിന്നും വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു Heropanti 2 എന്ന സിനിമ.എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമ  ആമസോൺ പ്രൈംമിൽ റിലീസ് ചെയ്തിരിക്കുന്നു  .

മലയാളത്തിൽ പുതിയ OTT റിലീസുകൾ എത്തിയിരിക്കുന്നു

ഇപ്പോൾ   OTT യിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .സസ്പൻസ് നിറഞ്ഞ ഒരു ത്രില്ലർ സിനിമ ആണിത് .ഇപ്പോൾ ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .OTT യിൽ നേരിട്ട് റിലീസ് ചെയ്യുന്ന മോഹൻ ലാലിൻറെ മൂന്നാമത്തെ സിനിമ കൂടിയാണ്12th Man.ദൃശ്യം 2 ,ബ്രോ ഡാഡി എന്നി സിനിമകളാണ് ഇതിനു മുൻപ് നേരിട്ട് OTT യിൽ എത്തിയിരുന്നത് .

ചിരഞ്ജീവിയുടെ ആചാര്യ OTT യിൽ എത്തി   

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു ആചാര്യ എന്ന സിനിമ .ഏപ്രിൽ അവസാനത്തിൽ തിയറ്ററുകളിൽ എത്തിയ ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി അഭിനയിച്ചു തിയേറ്ററുകളിൽ എത്തിയ ഒരു സിനിമ കൂടിയായിരുന്നു ഇത് . എന്നാൽ ഇപ്പോൾ ഇതാ ഏകദേശം 3 ആഴ്ചകൾ പിന്നിടുമ്പോൾ ഈ സിനിമ OTT യി റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്  ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം ചെയ്തിരിക്കുന്നു .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo