Amazon Prime Day Sale: 15000 രൂപയിൽ താഴെ വിലയിൽ ഓഫറുകളോടെ വാങ്ങാവുന്ന 5 സ്മാർട്ട്ഫോണുകൾ

Updated on 14-Jul-2023

ജൂ​ലൈ 15നാണ്  ആമസോൺ ​പ്രൈം ഡേ സെയിൽ ആരംഭിക്കുന്നത്. ആമസോൺ ​പ്രൈം ഡേ സെയിൽ ഉപയോക്താക്കൾക്ക് വാരിക്കോരി ഓഫറുകൾ നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസ്കൗണ്ടുകളുടെയും ബാങ്ക് ഓഫറുകളുടെയും രൂപത്തിൽ വൻ വിലക്കുറവിൽ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവ വാങ്ങാനുള്ള ഈ അ‌വസരം അ‌ടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി 48 മണിക്കൂർ ആണ് ​പ്രൈം ഡേ സെയിൽ നടക്കുക. 15ന് ആരംഭിക്കുന്ന ഈ ഓഫർ വിൽപ്പന 16ന് രാത്രി 11: 59 ന് അ‌വസാനിക്കും. 

സ്മാർട്ട്ഫോണുകൾക്ക് ​പ്രൈം ഡേ സെയിലിൽ 40 ശതമാനം വരെ ഓഫറുകൾ ലഭ്യമാകും എന്നാണ് ആമസോൺ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഐസിഐസിഐ ബാങ്ക് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ചുള്ള പേയ്‌മെന്റിന് 10 ശതമാനം ഡിസ്കൗണ്ട് ഉണ്ടാകും. വിവിധ വില വിഭാഗങ്ങളിലെ സ്മാർട്ട്ഫോണുകൾക്ക് ​പ്രൈം ഡേ സെയിലിൽ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓഫറുകൾ ലഭിക്കുന്ന ഫോണുകൾ ഏതൊക്കെയാണ് എന്ന് ഇതിനോടകം ആമസോൺ ഓഫർ പേജിൽ ദൃശ്യമാണ്. 15000 രൂപയിൽ താഴെ വിലയിൽ ​സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ കിടിലൻ സ്മാർട്ട്ഫോണുകളും ആമസോണിന്റെ ​പ്രൈം ഡേ സെയിൽ ഓഫർ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

നിലവിൽ 15000 രൂപയിൽ താഴെ വിലയിൽ വിൽക്കുന്ന സാംസങ് ഗാലക്സി എം14, ഐക്യൂ Z6 ​ലൈറ്റ്, റിയൽമി നാർസോ എൻ53, റെഡ്മി 12സി, ടെക്നോ സ്പാർക്ക് 9 എന്നീ സ്മാർട്ട്ഫോണുകൾ ആമസോൺ ​പ്രൈം ഡേ സെയിൽ ഓഫർ പേജിൽ കാണുന്നുണ്ട്. അ‌തിനാൽത്തന്നെ ഈ ഫോണുകൾക്ക് 15, 16 തീയതികളിൽ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ഉറപ്പാണ്. ആമസോൺ ​പ്രൈം ഡേ സെയിലിൽ 15,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച 5G ഫോണുകൾഒന്ന് പരിശോധിക്കാം.   

  • സാംസങ് ഗാലക്സി എം14 ഫോൺ 14,490 രൂപയ്ക്ക് ആണ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
  • ഐക്യൂ Z6 ലൈറ്റിന്റെ നിലവിലെ വില 13,999 രൂപയാണ്.
  • റിയൽമി എൻ53 ഇപ്പോൾ 10,999 രൂപയ്ക്കും റെഡ്മി 12സി 8,499 രൂപയ്ക്കും ഇപ്പോൾ ലഭ്യമാണ്.
  • ടെക്നോ സ്പാർക്ക് 9 ആമസോണിൽ 7,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ അ‌ഞ്ച് സ്മാർട്ട്ഫോണുകളും നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ വിലയെക്കാൾ കുറഞ്ഞ തുകയ്ക്ക് ​പ്രൈം ഡേ സെയിലിൽ ലഭ്യമാകും. വിലയിൽ ഡിസ്കൗണ്ട് നൽകി ലിസ്റ്റ് ചെയ്യുകയോ, ബാങ്ക് ഓഫറുകൾ വഴി 1000 രൂപയുടെ വരെ ഡിസ്കൗണ്ട് ലഭ്യമാക്കുകയോ ചെയ്യും.പ്രൈം അംഗങ്ങൾക്ക് മാത്രമേ ​പ്രൈം ഡേ സെയിലിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 299 രൂപയുടെ പ്രതിമാസ ​പ്രൈം മെമ്പർഷിപ്പ് ഇപ്പോൾ തെരഞ്ഞെടുത്താൽ 150 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 1499 രൂപയുടെ വാർഷിക മെമ്പർഷിപ്പിനൊപ്പം 799 രൂപ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. 18നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് ആമസോൺ പ്രൈം മെമ്പർഷിപ്പ് ഓഫർ ലഭിക്കുക. ആമസോൺ നൽകുന്ന ഒട്ടനവധി ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ​പ്രൈം മെമ്പർഷിപ്പ് സഹായിക്കും.

Connect On :