Amazon Sale 2024: Prime അംഗങ്ങൾക്കുള്ള ഈ വർഷത്തെ സ്പെഷ്യൽ Sale, തീയതി പ്രഖ്യാപിച്ചു

Amazon Sale 2024: Prime അംഗങ്ങൾക്കുള്ള ഈ വർഷത്തെ സ്പെഷ്യൽ Sale, തീയതി പ്രഖ്യാപിച്ചു
HIGHLIGHTS

Amazon Prime അംഗങ്ങൾക്കുള്ള ഈ വർഷത്തെ സ്പെഷ്യൽ Sale ജൂലൈയിൽ

ജൂലൈ 20, 21 തീയതികളിൽ പ്രൈം ഡേ സെയിൽ നടക്കുന്നു

ഒട്ടനവധി എക്‌സ്‌ക്ലൂസീവ് ഡീലുകളും ഓഫറുകളുമാണ് ഇത്തവണത്തെ സെയിലിലുള്ളത്

എട്ടാമത് Amazon Prime Day Sale ഈ മാസം ആരംഭിക്കുന്നു. ഏറ്റവും ആകർഷകമായ ഓഫറുകളോടെ ഓൺലൈൻ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്. ഇത്തവണ രണ്ട് ദിവസമായിരിക്കും ആമസോൺ സെയിൽ നടക്കുന്നത്.

Amazon Prime Day Sale

Amazon പ്രൈം ഡേ സെയിൽ ഇ-കൊമേഴ്സ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 20, 21 തീയതികളിൽ പ്രൈം ഡേ സെയിൽ നടക്കുമെന്നാണ് അറിയിപ്പ്. ഒട്ടനവധി എക്‌സ്‌ക്ലൂസീവ് ഡീലുകളും ഓഫറുകളുമാണ് ഇത്തവണത്തെ സെയിൽ ഉത്സവത്തിലുണ്ടാകുക.

Amazon Prime Day Sale
#Amazon

പ്രൈം അംഗങ്ങൾക്കുള്ള Amazon സെയിൽ

ആമസോൺ രണ്ട് ദിവസങ്ങളിലായി പ്രൈം അംഗങ്ങൾക്ക് സ്പെഷ്യൽ സെയിൽ സംഘടിപ്പിച്ചിരിക്കുന്നു. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, എസി തുടങ്ങിയവയെല്ലാം ഓഫറിൽ വാങ്ങാനാകും. ഇന്റൽ, സാംസങ്, വൺപ്ലസ്, HOOR ബ്രാൻഡുകളെല്ലാം ഓഫറിൽ അണിനിരക്കും.

ഓഫറിനൊപ്പം പുത്തൻ ലോഞ്ചുകളും

HP, ASUS, Titan, ഇന്റൽ തുടങ്ങിയ കമ്പനികളുടെയെല്ലാം പുത്തൻ ഉപകരണങ്ങളും സെയിലിലുണ്ടാകും. 450-ലധികം മുൻനിര ബ്രാൻഡുകളുടെ പുതിയ ഉപകരണങ്ങൾ ആമസോണിലൂടെ ആദ്യമായെത്തും. ഇന്ത്യയിലെയും ആഗോള ബ്രാൻഡുകളിലെയും ആയിരക്കണക്കിന് പുതിയ ഉൽപ്പന്നങ്ങൾ ഇതിലുണ്ടാകും.

ആകർഷകമായ ബാങ്ക് ഓഫറുകളും

ആമസോൺ പ്രൈം മെമ്പർമാർക്ക് ആമസോൺ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നു. ഇതിന് പുറമെ ആകർഷകമായ ബാങ്ക് കിഴിവുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്ക് ഓഫർ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഓഫറുണ്ടായിരിക്കും. ഇവയിലൂടെയുള്ള ഇഎംഐ ഇടപാടുകൾക്ക് 10% വരെ കിഴിവ് നൽകുന്നു.

Amazon Prime Day Sale date calender
Amazon Prime Day Sale

വാങ്ങാൻ മാത്രമല്ല, വിൽക്കാനും അവസരം

ലോകോത്തര ബ്രാൻഡുകൾ മാത്രമല്ല ചെറുകിട സംരഭങ്ങൾക്കും പ്രൈം ഡേ സെയിൽ ഉപകരിക്കും. ചെറുകിട നിർമാതാക്കൾക്കും, സ്റ്റാർട്ടപ്പുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ സെയിലിന് എത്തിക്കാം. പ്രാദേശിക ബ്രാൻഡുകൾ, വനിതാ സംരംഭകർക്ക് ആമസോണിൽ സെയിൽ നടത്താം. കരകൗശലം, നെയ്ത്ത് മേഖലയിലെ പ്രൈം അംഗങ്ങൾക്ക് ഉൽപ്പന്നങ്ങൾ ആമസോണിലൂടെ വിറ്റഴിക്കാം.

ഇതിനായി ആമസോണിൽ ലോക്കൽ ഷോപ്പുകൾ, ലോഞ്ച്പാഡ് തുടങ്ങിയ മേഖലകളുണ്ടാകും. സഹേലി, കരിഗർ തുടങ്ങിയ വിവിധ പ്രോഗ്രാമുകൾക്ക് കീഴിൽ വിൽപ്പന നടക്കുന്നു. ഇവിടെ ഫാഷൻ, ബ്യൂട്ടി, ഇലക്‌ട്രോണിക്‌സ്, ഗൃഹാലങ്കാരങ്ങളെല്ലാം ഓഫറിൽ ലഭിക്കുന്നതായിരിക്കും.

Read More: NASA Viral Photo: ബഹിരാകാശത്തും ഉരുളക്കിഴങ്ങോ! NASA പകർത്തിയ Space Potato എന്താണ് സംഭവമെന്നോ?

ഒറ്റ ദിവസ ഡെലിവറി ഉൾപ്പെടെ ഷോപ്പിങ്ങിൽ പ്രൈം അംഗങ്ങൾക്ക് വമ്പൻ ഓഫറുകളുണ്ട്. പ്രൈം വീഡിയോ, ആമസോൺ മ്യൂസിക് എന്നിവയെല്ലാം പ്രൈം അംഗങ്ങൾക്ക് ആസ്വദിക്കാം. ഇതിനൊപ്പമാണ് ഓരോ വർഷത്തിന്റെയും മധ്യത്തിൽ പ്രൈം ഡേ സെയിലും നടത്തിവരുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo