നെറ്റ് ഫ്ലിക്സ് ഇനി മുതൽ 149 രൂപയ്ക്ക് ;ഇതാ പുതിയ പ്ലാനുകൾ
നെറ്റ് ഫ്ലിക്സ് ഇന്ത്യൻ ഇതാ പ്ലാനുകളുടെ വിലക്കുറച്ചിരിക്കുന്നു
149 രൂപമുതൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നതാണ്
ഇന്ത്യയിൽ നിലവിൽ ലഭിക്കുന്ന മികച്ച രണ്ടു OTT സ്‌ട്രീമിംഗ് സർവീസുകളാണ് ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് . ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളുടെ വില കൂട്ടിയിരിക്കുന്നു അതുപോലെ തന്നെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇപ്പോൾ കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതുമാണ് .നിലവിൽ നെറ്റ് ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് 149 രൂപ മുതലാണ് ലഭ്യമാകുന്നത് .മൊബൈൽ എഡിഷനുകൾക്കാണ് ഇപ്പോൾ നെറ്റ് ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഒരു മാസത്തേക്ക് 149 രൂപ ചാർജ്ജ് ചെയ്യുന്നത് .
അതുപോലെ തന്നെ ബേസിക്ക് പ്ലാനുകളിലേക്കു വരുകയാണെങ്കിൽ നെറ്റ് ഫ്ലിക്സ് ബേസിക്ക് പ്ലാനുകൾക്ക് 199 രൂപയാണ് ഒരു മാസത്തേക്ക് ഈടാക്കുന്നത് .അതുപോലെ തന്നെ സ്റ്റാൻഡേർസ് സർവീസുകളും ഇപ്പോൾ കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .499 രൂപയുടെ നിരക്കിലാണ് ഉപഭോക്താക്കൾക്ക് നെറ്റ് ഫ്ലിക്സ് സ്റ്റാൻഡേർഡ് സർവീസുകൾ ലഭിക്കുന്നത് .അവസാനമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് പ്രീമിയം സർവീസുകളാണ് .649 രൂപയാണ് ഇതിനു ഈടാക്കുന്നത് .
ആമസോൺ പ്രൈം 1499 രൂപയാക്കി
ആമസോണിന്റെ പ്രൈം മെമ്പർഷിപ്പുകളുടെ വില ഇതാ ഉയർത്തിയിരിക്കുന്നു .നേരത്തെ ഉപഭോക്താക്കൾക്ക് 999 രൂപയ്ക്കാണ് ആമസോൺ പ്രൈം മെമ്പർഷിപ്പുകൾ ലഭിച്ചിരുന്നത് .1 വർഷത്തെ വാലിഡിറ്റിയിലാണ് 999 രൂപയുടെ പ്രൈം മെമ്പർഷിപ്പുകൾ ഉപഭോക്താക്കൾക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്നത് .
എന്നാൽ ഡിസംബർ 14 മുതൽ ആമസോൺ പ്രൈം സർവീസുകളും അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ വില കൂട്ടിയിരിക്കുന്നു .ഇപ്പോൾ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് 1499 രൂപയാണ് ഈടാക്കുന്നത് .ഒരു വർഷത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകുന്നത് .