ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കടന്നു

Updated on 07-Jul-2021
HIGHLIGHTS

20 ലക്ഷത്തിലധികം 'ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് 'ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി

കഴിഞ്ഞ ഒമ്പതു മാസം കൊണ്ട് 10 ലക്ഷം പേരെ കൂടിയാണ് കാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്

കൊച്ചി: ഐസിഐസിഐയും ബാങ്കും ആമസോണ്‍ പേയും ചേര്‍ന്ന് 20 ലക്ഷത്തിലധികം 'ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് 'ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലു കുറിക്കുന്ന സംയുക്ത ക്രെഡിറ്റ് കാര്‍ഡായി ഇത് മാറികഴിഞ്ഞു. 2018 ഒക്ടോബറിലാണ് ആമസോണ്‍ പേയും ഐസിഐസിഐയും ചേര്‍ന്ന് ഈ വിസകൊര്‍ഡ് അവതരിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം എണ്ണം കടന്ന സംയുക്ത ക്രെഡിറ്റ് കാര്‍ഡ് എന്ന ബഹുമതിയും ഈ വിസകൊര്‍ഡ് സ്വന്തമാക്കിയിരുന്നു.

 കഴിഞ്ഞ ഒമ്പതു മാസം കൊണ്ട് 10 ലക്ഷം പേരെ കൂടിയാണ് കാര്‍ഡ്  സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ 80 ശതമാനം ഉപഭോക്താക്കളും മറ്റ് സമ്പര്‍ക്കമൊന്നും കൂടാതെ ഡിജിറ്റലായാണ് കാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.കാര്‍ഡ് ഉടമസ്ഥര്‍ക്ക് ലഭിക്കുന്ന നൂതനമായ നേട്ടങ്ങള്‍ക്കുള്ള തെളിവാണ് ഈ നാഴികക്കല്ല്. റിവാര്‍ഡ് പ്രോഗ്രാമുകള്‍, തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 60 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ ഉടനടി കാര്‍ഡ് ലഭ്യമാക്കല്‍, റിവാര്‍ഡ് പോയിന്റുകള്‍ നേരിട്ട് ആമസോണ്‍ പേയിലേക്ക് ലഭ്യമാകുക,ഉപഭോക്താക്കളുടെ സുരക്ഷിതത്വം മാനിച്ച് സ്പര്‍ശനമില്ലാത്ത പേയ്മെന്റ് സംവിധാനം തുടങ്ങിയവയാണ് നേട്ടങ്ങളില്‍ ചിലത്.

കൂടാതെ ഐസിഐസിഐ ബാങ്കും ആമസോണ്‍ പേയും ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ കൂട്ടിചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ആമസോണിലെ ഏതെങ്കിലും രജിസ്റ്റേര്‍ഡ് ഉപഭോക്താവിന്, ഐസിഐസിഐ ബാങ്ക് കസ്റ്റമര്‍ അല്ലെങ്കില്‍ പോലും കാര്‍ഡിനായി രാജ്യത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷിക്കാം. ഐസിഐസിഐ ബാങ്ക്'വീഡിയോ കെവൈസി'യിലൂടെയാണ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത്. വീഡിയോ കെവൈസിയിലൂടെ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ് കാര്‍ഡും ഇതാണ്. 2020 ജൂണിലാണ് ഇത് ആരംഭിച്ചത്. അന്നു മുതല്‍ ഇന്ത്യയിലുടനീളം കാര്‍ഡിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് നഗരങ്ങളില്‍. പുതുതലമുറകള്‍ക്കിടയിലാണ് കാര്‍ഡിന് ഏറെ പ്രചാരം. വിപണികളിലും ഡിപാര്‍ട്ട്മെന്റ് സ്റ്റോറുകളിലും ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റുകളിലും പരമാവധി ചെലവഴിക്കലിനും കാര്‍ഡ് സാക്ഷ്യം വഹിക്കുന്നുണ്ട്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :