Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2023 തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 8ന് ആണ് ആമസോൺ ഫെസ്റ്റിവൽ ഓഫർ സെയിൽ ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നതും ഇതേ തീയതിയാണ്. ഒക്ടോബർ 8 മുതൽ 15 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ നടക്കുക. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2023 എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ലഭ്യമാകുക ഒക്ടോബർ 8 മുതൽ ആണെങ്കിലും ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒക്‌ടോബർ 7 ന് അർദ്ധരാത്രി മുതൽ തന്നെ സെയിൽ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമായിത്തുടങ്ങും. ഫ്ലിപ്പ്കാർട്ടിലും പ്ലസ് അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപ് സെയിൽ ഓഫറുകൾ ലഭ്യമായിത്തുടങ്ങും.
ഇന്ത്യയിലെ ഏറ്റവും പ്രധാന ഇ- കൊമേഴ്സ് വമ്പന്മാരാണ് ഫ്ലിപ്പ്കാർട്ടും ആമസോണും. ആമസോണിൽ മൊബൈലുകൾക്കും ആക്‌സസറുകൾക്കും 40 ശതമാനം വരെയും ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്‌ക്കും മറ്റും 75 ശതമാനം വരെയും ഡിസ്കൗണ്ടാണ് ഓഫർ ലഭിക്കുക. എസ്ബിഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. മൊബൈൽ ഫോണുകൾ, ആക്‌സസറികൾ, സ്‌മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ടുകൾ സൂചിപ്പിക്കുന്ന ഒരു വെബ്‌പേജ് ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൂടുതൽ വായിക്കൂ: Moto E13 Blue Colour Variant: പുതിയ കളർ വേരിയന്റിൽ Moto E13
ആപ്പിൾ, അസ്യൂസ്, ലെനോവോ, വൺപ്ലസ്, ഐക്യൂ, റിയൽമി, സാംസങ്, ബോട്ട്ം സോണി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്നുള്ള ഡിവൈസുകൾക്ക് വിലക്കുറവ് ലഭിക്കും. സാംസങ്ങിന്റെ ഗാലക്സി എസ്23, നോക്കിയ ജി42, മോട്ടേറോള റേസർ 40, ടെക്നോ പോവ 5 പ്രോ, ലാവ അഗ്നി 2 എന്നിവ നിലവിൽ ഓഫർ സഹിതം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് നോർഡ് 3, സാംസങ് ഗാലക്സി എം34 5ജി, റെഡ്മി 12 5ജി എന്നിവ ഇവന്റ് സമയത്ത് ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും.