Amazon Prime അംഗമാണോ? നിങ്ങൾക്കുള്ള പ്രത്യേക ഷോപ്പിങ് ഓഫറുകൾ ഇനി 1 മണിക്കൂർ കൂടി…

Updated on 04-May-2023
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിലിൽ വമ്പൻ ഓഫറുകളാണ് കാത്തിരിക്കുന്നത്

ഇന്നലെ രാത്രി ആരംഭിച്ച പ്രൈം ഡേ സെയിൽ ഇന്ന് ഉച്ചയ്ക്ക് അവസാനിക്കും

Amazonലെ ഗ്രേറ്റ് സമ്മർ സെയിൽ ഏതാനും മണിക്കൂറുകൾക്കകം ആരംഭിക്കുകയാണ്. എന്നാൽ Amazon Prime അംഗങ്ങൾക്ക് ഓഫർ ഉത്സവത്തിന്റെ ആനുകൂല്യങ്ങൾ 12 മണിക്കൂർ മുന്നേ ലഭ്യമായി തുടങ്ങി. അതായത് ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്തവർക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇന്ന് (May 4) ഉച്ചയ്ക്ക് 12 മണിവരെയാണ് Amazon Great Indian Summer saleൽ ലഭിക്കുന്നത്. ഇതിന് ശേഷം ഈ വർഷത്തെ സമ്മർ സെയിൽ എല്ലാവർക്കുമായി തുറക്കപ്പെടും. മികച്ച ഓഫറുകളും കിഴിവുകളുമാണ് ഇത്തവണയും Amazon പ്രഖ്യാപിച്ചിട്ടുള്ളത്. 

മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സ്മാർട് വാച്ചുകളും തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് അത്യാകർഷകമായ ഓഫറുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 14, iPhone 14 പ്ലസ്,  Samsung Galaxy, OnePlus, ആപ്പിൾ വാച്ച് എന്നിവയെല്ലാം വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഇവയിൽ ഐഫോണും ഏതാനും ആൻഡ്രോയിഡ് ഫോണുകളും എത്ര രൂപയിൽ സമ്മർ ഓഫറിൽ വാങ്ങാമെന്ന് ചുവടെ വിശദീകരിക്കുന്നു.

iPhone 14

79,900 രൂപ വിലയുള്ള iPhone 14 ഇപ്പോൾ മികച്ച വിലക്കുറവിൽ പർച്ചേസ് ചെയ്യാം. അതായത്, 128 GB വേരിയന്റ് ഫോണിന് Summer saleൽ 67,999 രൂപയാണ് വില വരുന്നത്. ഇതിൽ ICICI ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം വരെ discount ലഭിക്കും. ഇനി പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് വാങ്ങാനാണ് പദ്ധതിയെങ്കിൽ 19,950 രൂപ വരെയുള്ള ഓഫറുകളും സ്വന്തമാക്കാം.

iPhone 14 plus

89,900യാണ് ഐഫോൺ 14 പ്ലസ്സിന്റെ വിപണിവില. എന്നാൽ ആമസോണിൽ നിങ്ങൾക്കിത് വെറും 75,999 രൂപയ്ക്ക് ഇപ്പോൾ ലഭിക്കുന്നതാണ്. ICICI ബാങ്ക് കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ 1000 രൂപ കിഴിവ് അധികമായി ലഭിക്കും. കൂടാതെ, 19,950 രൂപ വരെ പഴയ ഫോണിന്റെ എക്‌സ്‌ചേഞ്ച് ഓഫറായും ലഭിക്കുന്നതാണ്.

ഐഫോണിനേക്കാൾ ഒരുപക്ഷേ സാംസങ് പോലുള്ള ആൻഡ്രോയിഡ് ഫോണുകളോട് താൽപ്പര്യമുള്ളവരുമുണ്ട്. Samsung Galaxy S23 Ultra ആമസോണിന്റെ സമ്മർ സെയിലിൽ 14,990 രൂപയ്ക്ക് ലഭിക്കുന്നതാണ്. 21 ശതമാനം കിഴിവാണ് ഓഫർ ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 8000 രൂപയാണ് കിഴിവ് ലഭിക്കുന്നത്. പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ വേറെയും കിഴിവ് ലഭിക്കുന്നു.

വൺപ്ലസ് നോർഡ് CE 2 Liteനും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിലിൽ വമ്പൻ ഓഫറുകളുണ്ട്. OnePlus Nord CE 2 Lite ആമസോണിൽ 18,499 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഇതിന് പുറമെ, OnePlus 11R ഫോൺ 39,998 രൂപയ്ക്കും ഇപ്പോൾ വാങ്ങാം. ICICI ബാങ്കിന്റെയോ Kotak ബാങ്കിന്റെയോ കാർഡ് ഉപയോഗിക്കുമ്പോൾ 38,999 രൂപയിൽ പർച്ചേസ് ചെയ്യാം. ഈ ഫോണിന് Amazon Great Indian Summer saleൽ 19,950 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :