999 രൂപയ്ക്ക് Amazon Prime ലൈറ്റ്! വിശദാംശങ്ങൾ

999 രൂപയ്ക്ക് Amazon Prime ലൈറ്റ്! വിശദാംശങ്ങൾ
HIGHLIGHTS

ആമസോൺ പ്രൈം ലൈറ്റ് ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്

പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മൊബൈലിൽ കൂടാതെ കണ്ടെന്റ് കംപ്യൂട്ടറിലും, സ്മാര്‍ട് ടിവിയിലും കാണാനാകും

പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പ്രൈം മ്യൂസിക്, പ്രൈം ഗെയിമിങ്, ഫ്രീ ഇ- ബുക്‌സ് എന്നിവ ലഭിക്കില്ല

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ (Amazon Prime Subscription)999 രൂപയ്ക്ക് ലഭ്യമായേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഇപ്പോൾ ഉപഭോക്ക്താക്കൾക് ഒരു വര്‍ഷത്തേക്ക് 1,499 രൂപയാണ് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന് (Amazon Prime Subscription) നല്‍കേണ്ടത്. ഇത് കുറച്ചു ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് കമ്പനിക്കു തോന്നിയതിനാൽ ഇന്ത്യയില്‍ നിരക്ക് കുറഞ്ഞ ഒരു പ്രൈം അംഗത്വം ആരംഭിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ പുതിയ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന് (Amazon Prime Subscription) പ്രൈം ലൈറ്റ് (Prime lite) എന്ന് പേര് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. ഇതിന്റെ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. 

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീമിങ്, ഷോപ്പിങ് വെബ്‌സൈറ്റുകളിലൊന്നാണ് ആമസോണ്‍ (Amazon). പ്രൈം(Prime) അംഗത്വമുളമുള്ളവര്‍ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക കിഴിവുകളും ഓഫറുകളും മറ്റും ലഭിക്കാറുണ്ട്. അതുപോലെ പല ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് സിനിമകളും പാട്ടുകളും സീരിയലുകളും പ്രൈം അംഗത്വം (Prime Subscription) എടുക്കുന്നവര്‍ക്ക് വേറെ പണം നല്‍കാതെ കാണാനും സാധിക്കും. ആമസോണ്‍ പ്രൈം (Amazon) വരിക്കാരാകാന്‍ 2021 ഡിസംബര്‍ വരെ 999 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. 

പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ 

പ്രൈം ലൈറ്റ്(Prime Lite) സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മൊബൈലിൽ കൂടാതെ കണ്ടെന്റ് കംപ്യൂട്ടറിലും, സ്മാര്‍ട് ടിവിയിലും കാണാനാകും. പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് (Prime Lite Subscribers)ലൈവ് സ്‌പോര്‍ട്‌സും കംപ്യൂട്ടറിലും, സ്മാര്‍ട് ടിവിയിലും കാണാനാകും. പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് (Prime Lite Subscribers) പ്രൈം അംഗങ്ങൾക്ക് നല്‍കുന്ന ഓഫറുകള്‍ ലഭിക്കും. ആമസോണ്‍ പേ(Amazon Pay), ഐസിഐസിഐ (ICICI) ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

പ്രൈം ലൈറ്റിന് പരിമിതികള്‍

പ്രൈം ലൈറ്റി (Prime Lite)ന് 500 രൂപ കുറയ്ക്കുമ്പോൾ കുറച്ചു പരിമിതികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രൈം അംഗങ്ങള്‍ക്ക് ചില സ്ഥലങ്ങളിൽ  ഓര്‍ഡര്‍ ചെയ്യുന്ന അതേ ദിവസം തന്നെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാറുണ്ട് എന്നാല്‍ പ്രൈം ലൈറ്റ് അംഗങ്ങള്‍ക്ക് സെയിം ഡേ ഡെലിവറിയുള്ള സ്ഥലങ്ങളിൽ പോലും രണ്ട് ദിവസത്തിനുള്ളിലായിരിക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുക.

ഇതുപോലെ, പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് (Prime Lite Subscribers)എല്ലാ പ്രൈം വിഡിയോയും കാണാന്‍ സാധിക്കുമെങ്കിലും അതിന് സ്റ്റാന്‍ഡര്‍ഡ് റെസലൂഷന്‍ മാത്രമെ ഉണ്ടാകൂ. HD, 4K കണ്ടെന്റ് ലഭിക്കില്ല.
ഒരു സമയത്ത് രണ്ട് ഉപകരണങ്ങളില്‍ മാത്രമായിരിക്കും കണ്ടെന്റ് കാണാന്‍ അനുവദിക്കുക. പ്രൈം മ്യൂസിക്, പ്രൈം ഗെയിമിങ്, ഫ്രീ ഇബുക്‌സ് എന്നിവ ലഭിക്കില്ല.

 

Nisana Nazeer
Digit.in
Logo
Digit.in
Logo