ആമസോൺ ഇന്ത്യയിലെ Lay off കുറച്ച് വ്യത്യസ്തമായിരുന്നു!

ആമസോൺ ഇന്ത്യയിലെ Lay off കുറച്ച് വ്യത്യസ്തമായിരുന്നു!
HIGHLIGHTS

ആമസോണിൽ പിരിച്ചുവിടലുകൾ സ്ഥിരീകരിച്ചു സിഇഒ ആൻഡി ജാസി

ആയിരക്കണക്കിന് ഇന്ത്യൻ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിക്കും

ആമസോണും 10 % ജീവനക്കാരെ പിരിച്ചു‌വിടുമെന്നാണ് റിപ്പോർട്ടുകൾ

ടെക് ലോകത്തെ പിരിച്ചുവിടലുകളുടെ വാർത്തകളിൽ അങ്ങേയറ്റം ആശങ്കയിലാണ് ലോകവും സാമ്പത്തിക വ്യവസ്ഥയും. ഗൂഗിളും മൈക്രോസോഫ്റ്റും കൂടാതെ, പല അമേരിക്കൻ, ചൈനീസ് ഭീമന്മാരും തങ്ങളുടെ ജീവനക്കാരെ വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതികളിലാണ്. എന്നാൽ പിരിച്ചുവിടൽ വാർത്തകൾക്കിടയിലും ഇടംപിടിക്കുന്നത് ആമസോണിലെ വിശേഷങ്ങളാണ്. മറ്റുള്ള കമ്പനികൾ പോലെ ജീവനക്കാരെ കമ്പനിയുടെ ആക്സസസുകളിൽ നിന്ന് പെട്ടെന്ന് ബ്ലോക്ക് ചെയ്തുകൊണ്ടല്ല ആമസോൺ പ്രവർത്തിച്ചത്. പകരം, തങ്ങളുടെ ജീവനക്കാരോട് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. വർക് ഫ്രം ഹോം ചെയ്യുന്നവരും അവരവരുടെ ജോലിസ്ഥലങ്ങളിലേക്ക് എത്തണം. ഇങ്ങനെ ജോലി സ്ഥലത്തേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആമസോണിന്റെ സീനിയർ സ്റ്റാഫ് ജീവനക്കാർക്ക് ഇ- മെയിൽ സന്ദേശം അയച്ചു എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

സീനിയർ മാനേജർ അയച്ച മെയിലിൽ മീറ്റിംഗിന്റെ അജണ്ട പരാമർശിച്ചിട്ടില്ലായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാർ അവരുടെ റിപ്പോർട്ടിംഗ് ഓഫീസിലെ വൺ-ടു-വൺ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ഇമെയിൽ സൂചിപ്പിച്ചു. ഈ ജീവനക്കാരിൽ പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ അടുത്ത ദിവസത്തെ വ്യക്തിഗത മീറ്റിംഗിൽ പങ്കെടുക്കാൻ അവരോട് ഫ്ലൈറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനും കമ്പനി പണം തിരികെ നൽകുമെന്ന് അറിയിച്ചു.

ജീവനക്കാരും സീനിയർ മാനേജർ എന്നിവർ എച്ച്‌ആറുമായ് മീറ്റിംഗ് റൂമിൽ  കൂടിക്കാഴ്ച നടത്തി. വളരെ കാര്യത്തോടെ  അവരുടെ പിരിച്ചുവിടലിനെ കുറിച്ച് ധരിപ്പിച്ചു. വ്യക്തിഗത മീറ്റിംഗിൽ മാനേജരും എച്ച്‌ആറും  ശമ്പളവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മറ്റ് ആനുകൂല്യങ്ങളും വിശദീകരിച്ചു. ജീവനക്കാരെ വളരെ വിഷമത്തിലാക്കാതെ വ്യക്തിഗത മീറ്റിംഗിൽ  5 മാസത്തെ പിരിച്ചുവിടൽ ശമ്പളം കമ്പനി ഉറപ്പു നൽകുകയും അവരെ പെട്ടെന്ന് ഒരു ബുദ്ധിമുട്ടിലേക്കു തള്ളിവിടുകയും ചെയ്യാതെ അവർക്കു മറ്റു ആനുകൂല്യങ്ങളും നൽകാമെന്ന് കമ്പനി ഉറപ്പു നൽകി. ബാധിക്കപ്പെട്ട ജീവനക്കാർക്ക് ആശ്വാസമെന്ന നിലയിൽ  ആരോഗ്യ ആനുകൂല്യങ്ങൾ, മറ്റ് ആവശ്യമായ പിന്തുണ എന്നിവ നൽകുമെന്ന് കമ്പനി ഉറപ്പു നൽകി. ഈ ആനുകൂല്യങ്ങളും മറ്റും മറ്റൊരു ജോലി കണ്ടെത്തും വരെ ജീവനക്കാർക്ക് ഒരു ആശ്വാസമാകും.

ആമസോണിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഏതാനും ആഴ്ചകൾ കൂടി തുടരുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്‌ചയിലെ ബ്ലോഗ്‌പോസ്‌റ്റിൽ, ആമസോൺ സിഇഒ പാൻഡെമിക് സമയത്ത് സ്ഥാപനം അമിതമായി നിയനം നടത്തിയെന്നുംഅതിനാൽ വരും ആഴ്‌ചകളിൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടേണ്ടതുണ്ടെന്നും പറഞ്ഞു. “അനിശ്ചിതത്വമുള്ള സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അവലോകനം കൂടുതൽ ബുദ്ധിമുട്ടാണ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ അതിവേഗം നിയമനം നടത്തിയിരുന്നു” ആമസോൺ സിഇഒ ഔദ്യോഗിക ബ്ലോഗ്‌പോസ്‌റ്റിൽ കുറിച്ചു.

ആമസോൺ അലക്സ ബിസിനസിന് കൂടുതൽ ഊന്നൽ കൊടുക്കാനാണ് ആമസോൺ പദ്ധതിയിടുന്നത്. വോയ്സ് അസിസ്റ്റന്റിന് കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതു സംബന്ധിച്ചും കമ്പനി ചർച്ചകൾ നടത്തി വരികയാണ്. ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ആളുകൾ അലക്സയെ ഏറ്റെടുത്തു കഴിഞ്ഞുവെന്നും WSJ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ആമസോണിന്റെ ആകെ ബിസിനസുകളുടെ പ്രവർത്തനച്ചെലവിന് വർഷം 5 ബില്യൺ യു എസ് ഡോളർ നഷ്ടമുണ്ടെന്ന് വാൾസ്ട്രീറ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ് അതി രൂക്ഷമായ സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറികൾക്കും മറ്റുമായി ആമസോൺ ഒരുപാടാളുകൾക്ക് തൊഴിൽ നൽകിയിരുന്നതിനാൽ വരും മാസങ്ങളിൽ ആളുകളെ മെല്ലെ മെല്ലെ പിരിച്ചു വിടുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ കാണിക്കുന്നത് കമ്പനി വലിയ നഷ്ടങ്ങളിലേക്ക് പോകുകയാണ് എന്നതാണ്. മറ്റ് ഭീമൻ ഫിൻ ടെക്ക് കമ്പനികളെപ്പോലെ ആമസോണും 10 % ജീവനക്കാരെ പിരിച്ചു‌വിടുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ ആമസോണിന്റെ ചില ആസ്തികൾ വിൽപ്പനയ്ക്ക് വയ്ക്കുമെന്നും Salesforce Inc. നേരത്തെ അറിയിച്ചിരുന്നു.

Digit.in
Logo
Digit.in
Logo