സ്വാതന്ത്ര്യദിനാഘോഷത്തിന് Amazon Festival Sale, 80 ശതമാനം വരെ Discount! എന്ന് മുതലെന്നോ?

Updated on 03-Aug-2024
HIGHLIGHTS

Amazon Great Freedom Festival 2024 ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും

ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, സ്‌മാർട്ട്‌ഫോണുകളെല്ലാം ആകർഷക ഓഫറുകളിൽ വാങ്ങാം

പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ മുന്നേ ഓഫർ പർച്ചേസ് നടത്താം

Amazon കസ്റ്റമേഴ്സ് കാത്തിരിക്കുന്ന Great Freedom Festival തീയതി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വർഷവും ആമസോൺ സെയിൽ ഉത്സവം നടത്തുന്നു. കൊമേഴ്സ് സൈറ്റിലെ എല്ലാ ഉപകരണങ്ങളും വമ്പൻ ഓഫറിൽ വാങ്ങാനുള്ള അവസരമാണിത്.

ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, സ്‌മാർട്ട്‌ഫോണുകളെല്ലാം ആകർഷക ഓഫറുകളിൽ വാങ്ങാം. ഇതിനായാണ് മഹത്തായ ഫ്രീഡം ഫെസ്റ്റിവൽ വിൽപ്പന ആമസോൺ സംഘടിപ്പിക്കുന്നത്. ഒപ്പം പ്രൈം അംഗങ്ങളായുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നു.

Amazon Freedom സെയിൽ തീയതി

Amazon Great Freedom Festival 2024 ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. 2024 ഓഗസ്റ്റ് 6-ന് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിക്കുന്നു. അന്ന് ഉച്ചയ്ക്കാണ് വിൽപ്പന മാമാങ്കത്തിന് കൊടിയേറുന്നത്. പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ മുന്നേ ഓഫർ പർച്ചേസ് നടത്താം. ഓഗസ്റ്റ് 6 ആരംഭിക്കുന്ന അർധരാത്രി മുതൽ പ്രൈം അംഗങ്ങൾക്കുള്ള സെയിൽ തുടങ്ങും.

Amazon Great Freedom Festival

ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ നിരവധി ഉപകരണങ്ങൾ വിൽപ്പനയ്ക്കെത്തും. ഫാഷൻ, വസ്ത്രങ്ങളും ഈ സെയിൽ ഉത്സവത്തിലൂടെ വില കുറച്ച് വാങ്ങാം. ഇതിന് പുറമെ, ആമസോൺ എസ്‌ബിഐ കാർഡുകൾക്ക് പ്രത്യേക കിഴിവ് നൽകുന്നു. 10% അധിക ഡിസ്കൌണ്ടാണ് SBI ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ഓഫറുകൾ എങ്ങനെയെല്ലാം?

ഇലക്ട്രോണിക്സ്, ഫോണുകൾ, ലാപ്ടോപ്പുകൾ ഓഫറിൽ വാങ്ങാം. അതുപോലെ ഹെഡ്ഫോണുകൾക്കും 75% വരെ കിഴിവുണ്ടാകും. ലഭിക്കുന്ന വിവരം അനുസരിച്ച് 40,000 രൂപ വരെ കിഴിവ് ലാപ്ടോപ്പുകൾക്ക് ലഭിക്കും.

സ്മാർട്ഫോണുകൾക്ക് വിശ്വസനീയമായ സൈറ്റാണ് ആമസോൺ. വിൽപ്പനോത്സവത്തിൽ 80% വരെ കിഴിവാണ് ഫോണുകൾക്ക് ലഭിക്കുക. സ്മാർട്ട് വാച്ചുകൾക്കും ഇതേ രീതിയിൽ കിഴിവ് ലഭിച്ചേക്കും.

വീട്ടിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓണത്തിന് മുമ്പേ ലാഭത്തിൽ വാങ്ങാം. 65% വരെ കിഴിവിൽ AC, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾക്ക് ലഭിക്കും. സ്മാർട്ട് ടിവികൾക്ക് ഫ്രീഡം സെയിലിൽ 65% വരെ വില കുറയും. അതുപോലെ പ്രൊജക്റ്ററുകൾക്കും ആമസോൺ ഇതേ കിഴിവ് നൽകിയേക്കും.

Read More: Nothing CMF വാച്ചുകളും ഇയർബഡ്സും മറ്റെങ്ങുമില്ലാത്ത ഓഫറിൽ! 1700 രൂപ വരെ Discount

സ്മാർട്ഫോണുകളിൽ ഐക്യു, വൺപ്ലസ്, റിയൽമി ബ്രാൻഡുകളുണ്ടാകും. ബജറ്റ്, പ്രീമിയം, മിഡ് റേഞ്ച് ഫോണുകൾക്ക് ഡിസ്കൌണ്ട് അനുവദിക്കും. തീരുന്നില്ല, യാത്ര ആവശ്യങ്ങൾക്കും ആമസോൺ ഓഫർ പ്രഖ്യാപിക്കുന്നു. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ ബുക്കിങ്ങിൽ 40 ശതമാനം കിഴിവ് ആമസോണിലൂടെ നേടാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :