Samsung 300W Soundbar വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം
സൗണ്ട്ബാറുകളിൽ മികച്ച റേറ്റിങ്ങുള്ളവയാണ് സാംസങ് സൗണ്ട്ബാറുകൾ
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഓഫർ
ഫെസ്റ്റിവൽ സെയിൽ തകൃതിയായി മുന്നേറുമ്പോൾ Samsung 300W Soundbar വിലക്കിഴിവിൽ സ്വന്തമാക്കാം. നിങ്ങളുടെ വീടിനെയും ടിവിയെയും ഹൈ-ലെവലിലേക്ക് കൊണ്ടുപോകുന്നവയാണ് സൗണ്ട്ബാറുകൾ. വീട്ടിലേക്ക് സൗണ്ട്ബാർ വാങ്ങുന്നെങ്കിൽ ബ്രാൻഡഡ് കമ്പനികളുടെ തന്നെ ഉപയോഗിക്കണം.
Samsung 300W Soundbar ഓഫർ
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഓഫർ. ശക്തവും ഫലപ്രദവുമായ സൗണ്ട് ഔട്ട്‌പുട്ട് നൽകുന്ന ഉപകരണങ്ങളാണ് സൗണ്ട്ബാറുകൾ. ഇവ കാഴ്ചയ്ക്ക് ചെറിയ ഓഡിയോ ഉപകരണങ്ങളാണ്. വീട്ടിലെ ഹോം ഉപകരണങ്ങളുമായി എളുപ്പത്തിൽ ജോടിയാക്കാനും സാധിക്കുന്നു.
സൗണ്ട്ബാറുകളിൽ മികച്ച റേറ്റിങ്ങുള്ളവയാണ് സാംസങ് സൗണ്ട്ബാറുകൾ. ഇവയുടെ ഓഡിയോ പ്രകടനം വളരെ മികവുറ്റതെന്ന് പറയാം. ടിവിയിൽ സിനിമയും സീരീസുകളുമെല്ലാം ഹൈ സൗണ്ട് ക്വാളിറ്റിയിൽ ആസ്വദിക്കാം. ഇതിന് വലിയ വിലയാകുമെന്ന് കരുതണ്ട. ബ്രാൻഡഡ് സാംസങ് സൗണ്ട്ബാറുകൾ 10,000 രൂപയ്ക്ക് താഴെ വാങ്ങാം.
25,990 രൂപ വിലയിൽ വിപണിയിലെത്തിച്ച സാംസങ് സൗണ്ട്ബാർ HW-C45E/XL ആണ് ഓഫർ. ഇപ്പോൾ 8700 രൂപ റേഞ്ചിൽ സൗണ്ട്ബാർ HW-C45E/XL വാങ്ങാനാകും.
9,989 രൂപയ്ക്കാണ് ആമസോണിൽ സൗണ്ട്ബാർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1250 രൂപ വരെ ബാങ്ക് കിഴിവും ഇതിനുണ്ട്. HW-C45E/XL ഇങ്ങനെ 8,739 രൂപയ്ക്ക് ഇത് ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ…
Samsung സൗണ്ട്ബാർ HW-C45E/XL ഫീച്ചർ
300 വാട്ട് ഔട്ട്പുട്ട് പവർ ഉപയോഗിക്കുന്ന സൗണ്ട്ബാറാണിത്. 300 വാട്ട് സ്‌പീക്കർ ഔട്ട്‌പുട്ട് സിനിമകൾക്കും ഷോകൾക്കുമായി ഉയർന്ന നിലവാരമുള്ള ശബ്‌ദം നൽകും. സാംസങ് സൗണ്ട്ബാറിൽ 2.1 ചാനൽ സൗണ്ട് ഔട്ട്പുട്ടുണ്ട്. കൂടാതെ രണ്ട് ഫ്രണ്ട് ഡ്രൈവറുകളും ഒരു സബ്‌വൂഫറുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ഓഡിയോ പ്രകടനം മികച്ചതാക്കുന്നു.
ഒപ്റ്റിക്കൽ, യുഎസ്ബി പോർട്ടുകളിലൂടെ കണക്റ്റിവിറ്റി സൌകര്യമുണ്ട്. കൂടാതെ, ഹൈ സ്പീഡ് ബ്ലൂടൂത്ത് ഉൾപ്പെടെ വയർലെസ് കണക്റ്റിവിറ്റിയുമുണ്ട്.
സാംസങ് സൗണ്ട്ബാർ നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ഇഷ്‌ടാനുസൃതമാക്കിയ ഓഡിയോയാണ് നൽകുക. ബാസ് ബൂസ്റ്റ്, അഡാപ്റ്റീവ് ലൈറ്റ്, ഗെയിം മോഡുകൾ ഇതിനായി സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: 50 മണിക്കൂർ പ്ലേടൈമുള്ള Sony Wireless Headphone വമ്പൻ ഡിസ്കൗണ്ടിൽ വാങ്ങാം, Diwali Offer സെയിലിൽ
ഡോൾബി അറ്റ്‌മോസ് സൗണ്ട്ബാറായതിനാൽ 2.1 ചാനൽ സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കും. വയർലെസ് സബ്‌വൂഫർ ഉപയോഗിച്ച് സൗണ്ട്ബാർ പ്രവർത്തിക്കുന്നു. സുഗമവും മിനിമലിസ്‌റ്റ് ഡിസൈനുമാണ് ഇതിന്റെ മറ്റൊരു ആകർഷക ഘടകം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile