സാംസങ്ങിന്റെ പുതിയ ഗാലക്സി A സീരീസ് ഫോണാണ് Samsung Galaxy A34 5G. 48 MPയുടെ മെയിൻ ക്യാമറയുമായി വരുന്ന മിഡ്- റേഞ്ച് സ്മാർട്ഫോണിന് വിപണിയിലെ വില 35,499 രൂപയാണ്. എന്നാൽ Amazon, Flipkart എന്നീ 2 ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സാംസങ് ഗാലക്സി എ34ന് ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
13% വരെ കിഴിവാണ് ആമസോണിൽ Samsung Galaxy A34ന് നൽകിയിട്ടുള്ളത്. ഫ്ലിപ്കാർട്ടിലും സമാനമായ ഓഫർ ഈ 5G സെറ്റിന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഫോൺ നിങ്ങൾക്ക് ഇണങ്ങുന്നതാണോ എന്നറിയണമെങ്കിൽ അതിന്റെ ഫീച്ചറുകൾ തീർച്ചയായും അറിഞ്ഞിരിക്കണം.
ആൻഡ്രോയിഡ് ഫോണുകളിൽ തന്നെ മികച്ച മോഡലാണിത്. കൂടാതെ, 6.60 ഇഞ്ചിന്റെ സൂപ്പർ AMOLED ഡിസ്പ്ലൈയാണ് ഫോണിന്റെ ഡിസ്പ്ലേ. മീഡിയടെക് MT6877V ഡൈമൻസിറ്റി 1080 ചിപ്സെറ്റും, Android 13 സോഫ്റ്റ് വെയറുമായി വരുന്ന Samsung Galaxy A34 5G ഫോണിന് 25Wന്റെ വയർഡ് ചാർജിങ് പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി വരുന്നു.
13 MPയുടേതാണ് സാംസങ് ഗാലക്സി എ സീരീസിൽ ഉൾപ്പെട്ട ഈ ഫോണിന്റെ സെൽഫി ക്യാമറ. 48 MPയുടെ മെയിൻ ക്യാമറയ്ക്ക് പുറമെ 8 MPയുടെ മാക്രോ ലെൻസും വരുന്നു. . 8 GB ഇന്റേണലും 128 GB എക്‌സ്‌റ്റേണൽ സ്‌റ്റോറേജുമാണ് ഫോണിലുള്ളത്.
ആമസോണിൽ Samsung Galaxy A34 5G സെറ്റിന് ഇപ്പോൾ വെറും 30,999 രൂപയാണ് വില. ഡിസ്‌കൗണ്ടും ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം ആമസോൺ സാംസങ് ഹാൻഡ്സെറ്റിന് നൽകുന്നുണ്ട്. 8GB + 128GB സ്റ്റോറേജ് ഫോണിന് 13 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 3000 കിഴിവ് ലഭിക്കും. HDFC Bank Card ഉപയോഗിച്ചാണ് പർച്ചേസ് എങ്കിൽ 4000 കിഴിവും ലഭ്യമാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 22,800 രൂപയിൽ വരെ Samsung Galaxy A34 വാങ്ങാം. വാങ്ങാൻ ആഗ്രഹിക്കുന്നവർ BUY FROM HERE
8GB + 128GB സ്റ്റോറേജ് വരുന്ന സാംസങ് ഗാലക്സി എ34 ഫോണിന് ഫ്ലിപ്കാർട്ടിൽ ₹30,999യാണ് വില. ICICI, SBI bank Credit Card ഉപയോഗിച്ചുള്ള പർച്ചേസിൽ 3000 രൂപ വരെ കിഴിവ് ലഭിക്കും. 29,200 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് Samsung Galaxy A34ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓർക്കേണ്ടത്, നിങ്ങൾ മാറ്റി വാങ്ങാൻ നൽകുന്ന ഫോണിന്റെ നിലവാരവും പഴമയും അനുസരിച്ച് വിലയിൽ വ്യത്യാസം വരും. വാങ്ങാൻ ആഗ്രഹിക്കുന്നവർ BUY FROM HERE