ഷിയോമിയുടെ പിന്തുണയുള്ള വെയറബിൾ ഉപകരണ നിർമാതാക്കളായ ഹുവാമി (Huami) ഇന്ത്യൻ വിപണിയിൽ പുതിയ Amazfit സ്മാർട്ട് വാച്ച് (Smart watch) അവതരിപ്പിക്കാൻ ഒരുങ്ങുന്നു. AMOLED സ്‌ക്രീൻ ഉപയോഗിക്കാവുന്ന 100 സ്‌പോർട്‌സ് മോഡുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസം വരെ തുടർച്ചയായി പ്രവർത്തിക്കുന്ന Amazfit Pop 2 വാച്ചാണിത്. ബ്ലൂടൂത്ത് കോളിങ് പോലുള്ള സവിശേഷ സൗകര്യങ്ങളുമുള്ള അമാസ്ഫിറ്റ് സ്മാർട്ട് വാച്ചുകളുടെ വിലയും മറ്റ് പ്രത്യേകതകളും അറിയാം.
പുറമെ വൃത്താകൃതിയും, ഡയലുകൾ ചതുരത്തിലുമുള്ള സ്മാർട്ട് വാച്ചുകളാണിവ. വാച്ചിന്റെ വലതുവശത്ത് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബട്ടണുണ്ട്. കറുപ്പ് നിറത്തിലും ക്രീം കളറിലുമുള്ള സ്മാർട്ട് വാച്ചുകളുടെ ഡിസൈനാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.
പോപ്പ് 2ന്റെ 1.78 ഇഞ്ച് എച്ച്‌ഡി അമോലെഡ് പാനലിൽ രണ്ട് വ്യത്യസ്ത വാച്ച് ഫെയ്‌സുകൾ ഡിസൈൻ ചെയ്തിരിക്കുന്നതും കാണാം. വാച്ച് ഫേസ് ഷോപ്പിൽ നിന്ന് 150ലധികം വരുന്ന വാച്ച് ഫെയ്‌സ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ Zepp Active ആപ്പ് ഉപയോഗിക്കാം. കൂടാത, വാച്ചിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, വാച്ചിൽ നിന്നുള്ള ഫിറ്റ്നസ് ഡാറ്റ സമന്വയിപ്പിക്കുന്നതിനും ഈ ആപ്പ് സഹായകരമാണ്.
10 ദിവസത്തെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ, Amazfit Pop 2ൽ ബ്ലൂടൂത്ത് കോളിങ് സൗകര്യവും ലഭ്യമാണ്. ഹാൻഡ്‌സ് ഫ്രീ കോളിങ് സംവിധാനത്തിൽ ഒരു ബിൽറ്റ്-ഇൻ സ്പീക്കറും മൈക്കും കൂടി ഉൾപ്പെടുന്നുണ്ട്. ആപ്പിൾ സിരി, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയവ ആക്‌സസ് ചെയ്യാനും സാധിക്കുന്നതാണ്. 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 ട്രാക്കിങ് പോലുള്ള ഫിറ്റ്‌നസ് ഫീച്ചറുകളെയും സ്മാർട്ട്ഫോണുകൾ പിന്തുണയ്ക്കും. ഹുവാമിയുടെ Amazfit Pop 2 ഉടൻ തന്നെ ഫ്ലിപ്കാർട്ട് (Flipkart) വഴി ലോഞ്ച് ചെയ്യുമെന്നാണ് സൂചന.