Amazfit GTR 3 സീരിയസ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Updated on 01-Nov-2021
HIGHLIGHTS

Amazfit GTR 3 സീരിയസ്സ് ഇന്ത്യൻ വിപണിയിൽ ഇതാ ഇപ്പോൾ അവതരിപ്പിച്ചു

Amazfit GTR 3, Amazfit GTR 3 Pro കൂടാതെ Amazfit GTS 3 മോഡലുകളാണ് എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ Amazfit GTR പുതിയ സീരിയസ്സുകൾ അവതരിപ്പിച്ചിരിക്കുന്നു .Amazfit GTR 3, Amazfit GTR 3 Pro കൂടാതെ  Amazfit GTS 3 എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .Zepp ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾ  13,999 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .ഇതിന്റെ മറ്റു ഫീച്ചറുകൾ നോക്കാം .

AMAZFIT GTR 3 PRO

മികച്ച ഫീച്ചറുകളോടെ AMAZFIT പുറത്തിറക്കിയ ഒരു മോഡലാണ് AMAZFIT GTR 3 PRO എന്ന മോഡലുകൾ .1.45-inch AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ സ്പോർട്സ് മോഡുകളാണ് . 150 നു മുകളിൽ മോഡുകൾ ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 450mAhന്റെ ബാറ്ററി ലൈഫും &  2.3GB സ്റ്റോറേജു നൽകുന്നുണ്ട് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 18,999 രൂപയാണ് വില വരുന്നത് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു.

AMAZFIT GTS 3

1.75-inch AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്.ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 250mAhന്റെ ബാറ്ററി ലൈഫാണ് കാഴ്ചവെക്കുന്നത് .12 ദിവസ്സം വരെ ബാറ്ററി നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ  INR 13,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി AMAZFIT GTR 3
ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

AMAZFIT GTR 3

 1.39-inch AMOLED  ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്.ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 450mAhന്റെ ബാറ്ററി ലൈഫാണ് കാഴ്ചവെക്കുന്നത് .21 ദിവസ്സം വരെ ബാറ്ററി നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ  INR 13,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട്  വഴി AMAZFIT GTR 3 ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :