ജിയോ പുതിയ ഓഫറുകൾ പുറത്തിറക്കി ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ് .എന്നാൽ അതിന്റെ ഒക്കെ പ്രശ്നം നേരിടുന്നത് മറ്റു ടെലികോം കമ്പനികളാണ് .കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ പ്രകാരം വൻ നഷ്ടങ്ങൾ ആണ് മറ്റു ടെലികോം കമ്പനികൾ നേരിടുന്നത് .
എന്നാൽ ഇപ്പോൾ എയർടെൽ,ഐഡിയ തന്നെ പുറത്തുവിട്ടിരിക്കുന്നത് 55% നഷ്ടമാണ് ജിയോ വന്നതിനു ശേഷം സംഭവിച്ചിരിക്കുന്നത് എന്നാണ് .ജിയോയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനംകൂടിയായപ്പോൾ എയർടെൽ ജിയോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് .
എയർടെൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗജന്യ കോളുകളുടെ വരവ് എയർടെലിനു മാത്രം 500 കോടിയുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത് എന്നാണ് .
ഓരോ ഇന്‍കമിങ്ങ് കോളിനും ഒാരോ മിനിറ്റിനും 21 പൈസയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കമ്പനി പറഞ്ഞു. ടെലികോം രംഗത്തെ മത്സരം നല്ലതാണ്, എന്നാല്‍ മേഖലയെ മൊത്തമായി പിടിച്ചടക്കുന്നത് നല്ലതല്ലന്നും എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തു.