Pink WhatsApp Scam! അറിയാതെ പോലും കെണിയിലാകരുതേ…

Updated on 26-Jun-2023
HIGHLIGHTS

കേരളത്തിലും തെലങ്കാന, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും Pink WhatsApp Scam

പ്രധാനപ്പെട്ട രേഖകളും ചിത്രങ്ങളും വീഡിയോകളും പണവും തട്ടിപ്പ് നടത്തുന്നു

കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിൽ പുതിയ രീതിയിലുള്ള WhatsApp തട്ടിപ്പ്. പ്രധാനപ്പെട്ട രേഖകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ഹാക്ക് ചെയ്യുന്ന പുതിയ കെണി കേരളത്തിലും തെലങ്കാന, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും ചോർത്തുന്നതും മാത്രമല്ല, Pink WhatsApp Scamലൂടെ പണം തട്ടിപ്പ് നടത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണ വാട്സ്ആപ്പിനേക്കാൾ കൂടുതൽ ആകർഷകമായ ഫീച്ചറുകൾ പിങ്ക് വാട്സ്ആപ്പിൽ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് തട്ടിപ്പുകാർ കെണി ഒരുക്കിയിരിക്കുന്നത്. Pink WhatsApp ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാനും നിർദേശിക്കുന്നു. ഇങ്ങനെ വാഗ്ദാനത്തിൽ അകപ്പെടുന്നവർ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അവരുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നു. 

ഫോണിലേക്ക് വരുന്ന OTP, കോൺടാക്റ്റുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം ഹാക്കർമാരുടെ കൈക്കലാകുന്നു. കാരണം, പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ആകുകയും അതുവഴി വിവരങ്ങൾ മോഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

Pink WhatsApp Scam എങ്ങനെ?

'കൂടുതൽ ഫീച്ചറുകളോടെ പുതിയ പിങ്ക് വാട്സ്ആപ്പ് നിങ്ങളും പരീക്ഷിക്കൂ,' 'പിങ്ക് ലുക്കിൽ പുതിയ വാട്സ്ആപ്പ് പരീക്ഷിക്കാൻ നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യൂ', എന്നിങ്ങനെയാണ് തട്ടിപ്പിനായുള്ള സന്ദേശങ്ങൾ ഹാക്കർമാർ അയക്കുന്നത്. ചിലപ്പോഴൊക്കെ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൌണ്ടിൽ നിന്നായിരിക്കും ഇങ്ങനെ മെസേജ് വരുന്നത്. സുഹൃത്തുക്കളുടെ WhatsApp hack ചെയ്തുകൊണ്ടാണ് കുറ്റവാളികൾ നിങ്ങളിലേക്ക് ബന്ധപ്പെടുന്നത്. അതിനാൽ തന്നെ സുഹൃത്തുക്കളുടെയോ പരിചിതരമായ കോണ്ടാക്റ്റുകളിൽ നിന്നോ Pink WhatsAppനുള്ള ലിങ്ക് വന്നാലും പ്രതികരിക്കരുത്.

Pink WhatsApp Scamൽ നിന്ന് എങ്ങനെ സുരക്ഷിതരാകും?

കേരളം, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പിങ്ക് വാട്സ്ആപ്പ് തട്ടിപ്പ് വ്യാപകമാവുകയാണ്. സംസ്ഥാന സർക്കാരും ഈ സൈബർ തട്ടിപ്പിന് എതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Pink WhatsApp Scamനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം Google Play-യിൽ നിന്നോ Apple Store-ൽ നിന്നോ മാത്രം WhatsApp ഓപ്പൺ ചെയ്യുക.

APK ലിങ്കുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും തേർഡ് പാർട്ടി ലിങ്കുകൾ ഓപ്പൺ ചെയ്യുമ്പോഴും ശ്രദ്ധിക്കുക. അതുപോലെ അറിയാവുന്ന കോണ്ടാക്റ്റുകളിൽ നിന്ന് വരുന്ന ലിങ്കുകൾ പോലും ക്ലിക്ക് ചെയ്യരുത്. അഥവാ നിങ്ങൾ ഇങ്ങനെ ലിങ്കിനോട് പ്രതികരിക്കുകയോ ആപ്പ് ഡൗൺലോഡോ ചെയ്‌തിട്ടുണ്ടെങ്കിൽ, ഉടനടി അത് ഡിലീറ്റ് ചെയ്യേണ്ടതാണ്. ശേഷം ഫോൺ ബാക്കപ്പ് ചെയ്‌ത് ഫോർമാറ്റ് ചെയ്യുക. ഫാക്‌ടറി റീസെറ്റ് ചെയ്തും ഇതിൽ നിന്നും സേഫ് ആകാം. അതുപോലെ ഓൺലൈനുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ ഉടനടി മാറ്റണമെന്നും അധികൃതർ നിർദേശിക്കുന്നു

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :