Alcatelന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.2 കൂടാതെ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1.5GHz Mediatek MT6753 Octa-core പ്രോസസറിലാണ് A5ന്റെ പ്രവർത്തനം .
3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് A5ന്റെ ആന്തരിക സവിശേഷതകൾ .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമെറയുമാണ് ഇതിനുള്ളത് ., VoLTE, Wi-Fi b/g/n, Micro-USB, GPS, എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .12999 രൂപയാണ് ഈ മോഡലിന്റെ വിലവരുന്നത് .
Alcatel A7ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 1.5GHz MediaTek MTK6750T octa-core SoC ലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ ആണുള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
16 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലിന്റെ വിലവരുന്നത് ഏകദേശം 13999 രൂപയാണ് .
അതുകൂടാതെ ഈ മോഡലുകൾക്ക് ഒപ്പം ജിയോ അവരുടെ ഡാറ്റ നൽകുന്നുണ്ട് .20 ജിബിയുടെ ഡാറ്റയാണ് ജിയോ ഓഫർ ചെയ്യുന്നത് .4 മാസത്തേക്കാണ് ഈ ഡാറ്റ ലഭിക്കുന്നത് .അതായത് ഒരു മാസം 5 ജിബിയുടെ ഡാറ്റ .ഉടൻ തന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നതാണ് .