Varisuനൊപ്പം അജിത്ത് ചിത്രം തുനിവും ഒടിടിയിൽ എത്തും
തുനിവ് നെറ്റ്ഫ്ലിക്സിലായിരിക്കും റിലീസ് ചെയ്യുക
എന്നാൽ ഒടിടി റിലീസിനെ സംബന്ധിച്ച് അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിയിട്ടില്ല
പൊങ്കല്‍ പൊടിപൊടിക്കാൻ തമിഴകത്തിൽ റിലീസിനെത്തിയ രണ്ട് സൂപ്പർസ്റ്റാർ ചിത്രങ്ങളാണ് വാരിസുവും തുനിവും. ദളപതി വിജയിയുടെ വാരിസുവും തല അജിത്തിന്റെ തുനിവും ഇപ്പോഴും തിയേറ്ററുകളിൽ ആവേശത്തോടെ പ്രദർശനം തുടരുകയാണ്. രണ്ട് തമിഴ് ചിത്രങ്ങളും 220 കോടിയുടെ കളക്ഷൻ ഇതിനകം നേടിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി വാരിസു ചിത്രത്തിന്റെ OTT Release സംബന്ധിച്ച വാർത്തകളാണ് സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിക്കുന്നത്. വാരിസു Amazon Prime Videoയിൽ ഒടിടി റിലീസ് ചെയ്യുമെന്നും ഫെബ്രുവരി 10നായിരിക്കും സിനിമ പ്രദർശനത്തിന് എത്തുമെന്നാണ് വാർത്തകൾ. എന്നാൽ, തിയേറ്ററിലെ മത്സരം പോലെ Varisuനൊപ്പം അജിത്ത് ചിത്രവും OTTയിൽ ഇതേ ദിവസം സ്ട്രീമിങ് ആരംഭിക്കുമെന്ന് സൂചനകളുണ്ട്.
വാരിസുവിനൊപ്പം Ajithന്റെ തുനിവും!
ഫെബ്രുവരി 10ന് വാരിസു ഒടിടി സ്ട്രീമിങ് ആരംഭിക്കുമ്പോള്‍, തുനിവ് Netflixൽ റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ. എച്ച് വിനോത് സംവിധാനം ചെയ്ത Thunivuല്‍ മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കണ്‍മണി എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. ഇതിന് പുറമെ സമുദ്രക്കനി, ജോണ്‍ കൊക്കന്‍, അജയ് കുമാര്‍, വീര, ജി.എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശന്‍ എന്നിവരാണ് തുനിവിൽ മാറ്റുരച്ച മറ്റ് പ്രധാന താരങ്ങൾ.
അതേ സമയം, വംശി പെഡിപ്പിള്ളി സംവിധാനം ചെയ്ത Varisuൽ Thalapathy Vijayയ്ക്കൊപ്പം രശ്മിക മന്ദാന, യോഗി ബാബു, ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, എസ്.ജെ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.