Airtelന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുകൾ, ആകർഷകമായ ഓഫറുകളോടെ…

Airtelന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുകൾ, ആകർഷകമായ ഓഫറുകളോടെ…
HIGHLIGHTS

10 എംബിപിഎസ് ​വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനുകൾ

199 രൂപ, 399 രൂപ എന്നീവയാണ് പുതിയ ബ്രോഡ്ബാൻഡ് സ്റ്റാൻഡ്​ബൈ പ്ലാനുകൾ

ഈ പ്ലാനുകളുടെ ആനുകൂല്യങ്ങളും മറ്റു പ്രത്യേകതകളും പരിശോധിക്കാം

എയർടെൽ (Airtel) അ‌തിവേഗ ബ്രോഡ്ബാൻഡ് സേവനമായ എക്സ്ട്രീം ​ഫൈബറിനു കീഴിൽ പുതിയതായി രണ്ട് ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുകയാണ്. 10 എംബിപിഎസ് ​വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനുകൾക്കൊപ്പം ആകർഷകമായ ആനുകൂല്യങ്ങളും എയർടെൽ (Airtel)  അ‌വതരിപ്പിച്ചിട്ടുണ്ട്. എയർടെൽ 40 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗമുള്ള വിവിധ പ്ലാനുകൾ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ 199 രൂപ, 399 രൂപ എന്നീ നിരക്കുകളിൽ പുതിയ ബ്രോഡ്ബാൻഡ് സ്റ്റാൻഡ്​ബൈ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

199 രൂപയുടെ ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാൻ 

10 Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് എയർടെല്ലി (Airtel) ന്റെ 199 രൂപയുടെ ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ എൻട്രി ലെവൽ 10 എംബിപിഎസ് പ്ലാൻ 5 മാസത്തേക്ക് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 500 രൂപ ഒറ്റത്തവണ ഇൻസ്റ്റാളേഷൻ ചാർജും ജിഎസ്ടിയും ഉൾപ്പെടെ മൊത്തം 1,674 രൂപയാണ് ഇതിന് ചെലവാകുക. ഇതോടൊപ്പം ഒരു സൗജന്യ ​വൈ​ഫൈ റൂട്ടറും എയർടെൽ നൽകുന്നുണ്ട്. പ്രതിമാസം കുറഞ്ഞ ചെലവിൽ അ‌ത്യാവശ്യം സ്പീഡിൽ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും എന്നതാണ് പുതിയ എയർടെൽ (Airtel)  ബ്രോഡ്ബാൻഡ് സ്റ്റാൻഡ്​ബൈ പ്ലാനുകളുടെ ഗുണം.

399 രൂപയുടെ ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാൻ

199 രൂപയുടെ സ്റ്റാൻഡ്‌ബൈ ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഉള്ളതുപോലെ തന്നെ 10 എംബിപിഎസ് വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റയാണ് 399 രൂപയുടെ സ്റ്റാൻഡ്‌ബൈ ബ്രോഡ്‌ബാൻഡ് പ്ലാനിലും എയർടെൽ (Airtel)  നൽകുന്നത്. എന്നാൽ 350ൽ അ‌ധികം ടിവി ചാനലുകളും ഈ പ്ലാനിൽ അ‌ധികമായി ലഭ്യമാകും.കൂടാതെ സൗജന്യ വൈഫൈ റൂട്ടർ, എക്‌സ്‌ട്രീം ബോക്‌സ്, എന്നിവയും ഈ പ്ലാനിനോടൊപ്പം ലഭ്യമാകും. ഒറ്റത്തവണ ഇൻസ്റ്റാളേഷൻ ചാർജ് 500 രൂപയും ജിഎസ്ടിയും ഉൾപ്പെടെ 5 മാസത്തേക്ക് 3,000 രൂപയാണ് ഈ ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാനിന് ചെലവാകുക. പുതിയ രണ്ട് ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാനുകളിലെയും എയർടെൽ (Airtel)  എക്‌സ്‌ട്രീം ഫൈബർ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യവും ലഭ്യമാണ്.

കൂടുതൽ ഉയർന്ന വേഗതയുള്ള എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനുകളിലേക്ക് ഏത് സമയത്ത് വേണമെങ്കിലും പ്ലാൻ അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. എയർടെല്ലിന്റെ എൻട്രി ലെവൽ എയർടെൽ എക്‌സ്‌ട്രീം ഫൈബർ പ്ലാൻ (ബേസിക്) ഓഫർ 499 രൂപയിൽ ആണ് ആരംഭിക്കുന്നത്. 40 എംബിപിഎസ് വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റയാണ് എക്‌സ്‌ട്രീം ഫൈബർ ബേസിക് പ്ലാനിൽ ലഭിക്കുക.

499 രൂപയുടെ എയർടെൽ എക്‌സ്‌ട്രീം ഫൈബർ പ്ലാൻ

എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളും ലാൻഡ്‌ലൈൻ ഉപയോഗിച്ചുള്ള അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും 499 രൂപയുടെ എൻട്രിലെവൽ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനിൽ അ‌ധിക ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ ഉപയോഗിച്ച് 1 വർഷത്തെ എക്‌സ്‌ട്രീം പ്രീമിയം, വിങ്ക് എന്നിവയും ആസ്വദിക്കാനാകും. പ്ലാനുകൾക്കൊപ്പം സൗജന്യ വൈഫൈ റൂട്ടറും എയർടെൽ നൽകുന്നുണ്ട്.

കൂടാതെ ബേസിക് + ടിവി, സ്റ്റാൻഡേർഡ്, എന്റർടെയ്ൻമെന്റ്, എന്റർടെയ്ൻമെന്റ് + ടിവി, പ്രൊഫഷണൽ, പ്രൊഫഷണൽ + ടിവി, ഇൻഫിനിറ്റി എന്നിങ്ങനെ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ എയർടെൽ എക്സ്ട്രീം ഫൈബർ സേവനങ്ങളുടെ ഭാഗമായി എയർടെൽ അ‌വതരിപ്പിച്ചിട്ടുണ്ട്. 3999 രൂപയുയെ ഇൻഫിനിറ്റി പ്ലാൻ ആണ് ഇതിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാൻ.

Digit.in
Logo
Digit.in
Logo