ഭാരതി Airtelന്റെ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ്; പ്ലാനുകൾ വിശദമായി

Updated on 25-Feb-2023
HIGHLIGHTS

40 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗതയുള്ള ഇന്റർനെറ്റ് കണക്ഷനാണ് നൽകുന്നത്

799 രൂപയുടെ എക്സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പരിശോധിക്കാം

പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് താഴെ കൊടുക്കുന്നു

രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നായ ഭാരതി എയർടെലി(Airtel)ന്റെ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനമാണ് എയർടെൽ (Airtel) Xstream ഫൈബർ. 40 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗതയുള്ള ഇന്റർനെറ്റ് കണക്ഷനാണ് എയർടെൽ എക്സ്ട്രീം ഫൈബർ നൽകുന്നത്. രാജ്യത്തെ 1,100-ൽ അധികം നഗരങ്ങളിൽ എയർടെൽ (Airtel)എക്സ്ട്രീം ഫൈബർ സേവനം ലഭ്യവുമാണ്.

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയെക്കാളും ആക്റ്റീവ് യൂസേഴ്സ് എന്ന നേട്ടത്തിലേക്ക് കമ്പനിയെത്തിയത് പോലും ക്വാളിറ്റി സേവനങ്ങൾ നൽകുന്നത് കൊണ്ടാണ്. രാജ്യത്തെ 150-ൽ അധികം നഗരങ്ങളിൽ കൂടി ഉടൻ എക്സ്ട്രീം ഫൈബർ ഓഫറുകൾ കമ്പനി അവതരിപ്പിക്കും. എയർടെൽ (Airtel) എക്സ്ട്രീം ഫൈബർ കണക്ഷനെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി കമ്പനി നൽകുന്ന 100 എംബിപിഎസ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

799 രൂപയുടെ എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ

799 രൂപയുടെ എയർടെൽ (Airtel) എക്സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഒരു അൺലിമിറ്റഡ് ഇന്റർനെറ്റ് ഓഫറാണ്. 100 എംബിപിഎസ് വരെ ഡാറ്റ സ്പീഡും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. എയർടെൽ (Airtel) എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, അപ്പോളോ 24|7, ഫാസ്ടാഗ് റീചാർജ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയെല്ലാം എയർടെൽ (Airtel) താങ്ക്സിൽ ഉൾപ്പെടുന്നു. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിങ് ബെനിഫിറ്റ്സ് ഉള്ള ഫിക്സഡ് ലാൻഡ്‌ലൈൻ കണക്ഷനും ഈ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിനൊപ്പം ലഭിക്കും. 

799 രൂപയുടെ എയർടെൽ (Airtel) എക്സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം അത് ഓഫർ ചെയ്യുന്ന 100 എംബിപിഎസ് ഇന്റർനെറ്റ് വേഗമാണ്. 4കെ ക്വാളിറ്റിയിൽ വരെ ഒടിടി കണ്ടന്റ് സ്ട്രീം ചെയ്യാനും സോഷ്യൽ മീഡിയയിൽ ഒരു ലാഗുമില്ലാതെ മണിക്കൂറുകൾ ചെലവഴിക്കാനുമൊക്കെ മതിയായ വേഗം യൂസേഴ്സിന് ലഭിക്കുന്നു.

നിങ്ങളുടെ എല്ലാ ഡാറ്റ ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ ഈ പ്ലാനിന് സാധിക്കും. ഏറ്റവും പുതിയ വൈഫൈ റൂട്ടറുകളുമായി ഒരേ സമയം 60 ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻസ്റ്റാളേഷൻ ചാർജുകൾ 3 മാസം, 6 മാസം അല്ലെങ്കിൽ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നവർക്ക് ഇൻസ്റ്റാളേഷൻ സൗജന്യമായി ലഭിക്കും. പ്രതിമാസ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നവർ 100 രൂപ ഇൻസ്റ്റാളേഷൻ ഫീസ് നൽകണം. 6 മാസത്തേയും 12 മാസത്തേയും പ്ലാനുകൾ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് ( 499 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ) യഥാക്രമം 7.5 ശതമാനം, 15 ശതമാനം എന്നിങ്ങനെ അധിക ഡിസ്കൌണ്ടും ലഭിക്കും.

എയർടെൽ (Airtel) വൈ ഫൈ കോളിങ് സൌകര്യം, അൺലിമിറ്റഡ് കോളിങ് ഓഫറുള്ള ഫിക്‌സഡ് ലൈൻ കണക്ഷൻ, 24 മണിക്കൂറും കസ്റ്റമർ സപ്പോർട്ട് എന്നിവയെല്ലാം എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് സർവീസിന്റെ പ്രത്യേകതയാണ് . എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിനൊപ്പം 1,499 രൂപ വിലയുള്ള എയർടെൽ എക്സ്ട്രീം പ്രീമിയം പാക്ക് ( 1 വർഷം ) സബ്‌സ്‌ക്രിപ്‌ഷനും യൂസേഴ്സിന് ലഭിക്കും.

എയർടെൽ (Airtel) എക്സ്ട്രീം ഫൈബർ ഓപ്ഷനുകൾ 40 എംബിപിഎസ് സ്പീഡ് ലഭിക്കുന്ന ബേസിക് പ്ലാൻ, 200 എംബിപിഎസ് വരെ ഡാറ്റ വേഗമുള്ള എന്റർടെയിൻമെന്റ് പ്ലാൻ, 300 എംബിപിഎസ് വരെ സ്പീഡ് നൽകുന്ന പ്രൊഫഷണൽ പ്ലാൻ, 1 ജിബിപിഎസ് വേഗത നൽകുന്ന ഇൻഫിനിറ്റി ഓഫർ എന്നിവയാണ് മറ്റ് എയർടെൽ എക്സ്ട്രീം ഫൈബർ ഓപ്ഷനുകൾ. എയർടെൽ എക്സ്ട്രീം നിങ്ങൾക്ക് ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്റ്റിവിറ്റിയാണ് ഓഫർ ചെയ്യുന്നത്.

Connect On :